കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ പ്ലസുകാരിയുടെ പഠിക്കാനുള്ള മോഹത്തിന് വിലങ്ങുതടിയായി കിഡ്‌നി രോഗം, ചികിത്സക്ക് വേണ്ടത് ലക്ഷങ്ങള്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയിലെ എ പ്ലസുകാരിയുടെ പഠിക്കാനുള്ള മോഹത്തിന് വിലങ്ങുതടിയായി കിഡ്‌നി രോഗം, ചികിത്സക്ക് വേണ്ടത് ലക്ഷങ്ങള്‍. ചെറുപ്പത്തിലേ ബാധിച്ച വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം തുടര്‍ പഠനം സാധ്യമാവുമോ എന്ന ആശങ്കയിലാണ് ഈ പെണ്‍കുട്ടി.

കണ്ണമംഗലത്തു അണ്‍ എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ സോഫിയയുടെ മകള്‍ സൂസന്‍ ആണ് വൃക്ക രോഗത്തെ തുടര്‍ന്ന് പഠനം തുടരാനാവാതെ ആശുപത്രിക്കിടക്കയില്‍ വീണു പോയത്. സൂസന്റെ നിര്‍ബന്ധത്തിനു വഴങ്ങി പ്ലസ് വണ്‍ പഠനത്തിനായി സ്‌കൂളില്‍ ചേര്‍ത്തെങ്കിലും അസുഖം കാരണം ആശുപത്രിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

doctors

വളരെ ചെറുപ്പത്തിലേ കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച സൂസന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സ നടത്തിയിരുന്നത്. അതിനിടയിലാണ് പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയതും. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതോടെ കിഡ്‌നി മാറ്റി വെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു ഡോക്ടര്‍ വിധി എഴുതുകയായിരുന്നു.

ഇതോടെ തളര്‍ന്നു പോയ പെണ്‍കുട്ടിയുടെ കുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ചികിത്സാ ചെലവുകള്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടിയുള്ള സൂസന് കിഡ്‌നി മാറ്റി വെക്കുന്നതിനും അനുബന്ധ ചികിത്സകള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമ്മയുടെ ചെറിയ വരുമാനം കൊണ്ട് മാത്രം ചെലവുകള്‍ കഴിഞ്ഞു പോവുന്ന ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലേറെയാണ് ചികിത്സാ ചിലവുകള്‍.

പഠന രംഗത്ത് ഏറെ മുന്നേറാന്‍ കഴിയുന്ന ഈ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ഈ കുടുംബം പ്രതീക്ഷിക്കുന്നു. ഭീമമായ തുക ചെലവ് വരുന്ന ഓപ്പറേഷന് വ്യക്തികളുടേയും സംഘടനകളുടെയും സഹായത്തിനു കൈ നീട്ടുകയാണ് സൂസനും അമ്മയും. അക്കൗണ്ട് നമ്പര്‍ :15110100195361, ഫെഡറല്‍ ബാങ്ക് കൊണ്ടോട്ടി, ഐ.എഫ്.എസ്.സി. കോഡ് : എഫ്.ഡി.ആര്‍.എല്‍ 0001511. ഫോണ്‍: 07559 864 021, 09645 087 542.

English summary
Kidney patient struggles with studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X