അനാഥാലയത്തിലെ കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു
മലപ്പുറം: അനാഥാലയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികള്‍ നാട്ടുകാരുടെ പിടിയില്‍. തിരൂര്‍ ആലത്തിയൂരിലെ പാറപ്പേരിയില്‍ പ്രവര്‍ത്തിയ്ക്കുന്ന സിഎസ്‌ഐ ഓര്‍ഫനേജിലെ കുട്ടികളാണ് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതതിനിടെ നാട്ടുകാരുടെ പിടിയിലായത്. കൊടക്കല്‍ ബസ്റ്റോപ്പില്‍ നിന്നാണ് കുട്ടികളെ പിടികൂടിയത്.
ആദിവാസികുട്ടികളാണ് പിടിയിലായത്. എട്ട് വയസിനും പത്ത് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. അനാഥാലയത്തിലെ പീഡനം മൂലമാണ് കുട്ടികള്‍ ഒളിച്ചോടിയതെന്ന് പൊലീസിന് മൊഴി നല്‍കി. നല്ല സൗകര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് കുട്ടികലെ അനാഥാലയത്തില്‍ എത്തിച്ചത്. എന്നാല്‍ സമയത്ത് ഭക്ഷണം പോലും ലഭിയ്ക്കാറില്ലെന്ന് കുട്ടികള്‍ പറയുന്നു. അനാഥാലയത്തിലെ മുതിര്‍ന്ന കുട്ടികള്‍ തങ്ങളെ ഉപദ്രവിയ്ക്കാറുണ്ടെന്നും കുട്ടികള്‍ പറയുന്നു.

പൊലീസ് എത്തിയെങ്കിലും ശിശുക്ഷേമസമിതി പ്രവര്‍ത്തകരെത്താതെ കുട്ടികളെ വിട്ട്തരില്ലെന്ന് നാട്ടുകാര്‍ പറഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ കുട്ടികള തെിരൂര്‍ പൊലീസ് സ്‌റേറഷനിലേയ്ക്ക കൊണ്ടുപോയ്. 11 പേരുണ്ടായിരുന്നതില്‍ 3 കുട്ടികളെ ഇതിനിടെ കാണാതായി. ബഹളത്തിനിടെ കുട്ടികള്‍ രക്ഷപ്പെട്ടതാകാമെന്ന് കരുതുന്നു.












Click it and Unblock the Notifications