കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിയുടെ മധുരം നുണയുന്പോള്‍ ഇവരെ കാണാതെ പോകരുത്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് ബാലവേലയ്ക്ക് സംസ്ഥാനത്തെത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ആലുവയിലിലെ മിഠായി നിര്‍മ്മാണശാലയിലെത്തിയ കുട്ടികള്‍ അവിടത്തെ ക്രൂരപീഡനത്തെത്തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. അന്‍പുരാജ്(14), കാര്‍ത്തീസ് (11) എന്നീ കുട്ടികളാണ് മിഠായി നിര്‍മ്മാണ ശാലയില്‍ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയത്.

കുട്ടികളുടെ അമ്മമാരായ മാരിശെല്‍വം, ചിത്ര എന്നിവരെ കുട്ടികള്‍ നില്‍കിയ മേല്‍വിലാസത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിളിച്ചു വരുത്തി. തിരുച്ചന്തൂരില്‍ നിന്ന് ഏജന്റ് വഴിയാണ് കുട്ടികളെ കേരളത്തിലേയ്ക്ക് എത്തിച്ചത്. സഹോദരിമാരാണ് മാര്‍ശെല്‍വവും ചിത്രയും.

കുട്ടികളെ വളര്‍ത്താന്‍ പ്രാപ്തിയില്ലാത്തിനാലാണ് ഇവര്‍ കുട്ടികളെ കേരളത്തിലേയ്ക്ക് ജോലിയ്ക്കയച്ചതെന്ന് സൂചന. മിഠായി നിര്‍മ്മാണശാലിയില്‍ നാല്‍പ്പതോളം കുട്ടികള്‍ ഉണ്ടായിരുന്നു. പലരും പീഡനത്തെത്തുടര്‍ന്ന് രക്ഷപ്പെട്ടു. സിഗരറ്റ് മുഖത്തേയ്ക്ക് ഊതി വിടുക, ചെകിട്ടത്ത് അടിയ്ക്കുക തുടങ്ങിയ പീഡനങ്ങളായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ ഒട്ടേറെ പാടുകളുണ്ട്.

ബാലവേലയ്ക്ക്

ബാലവേലയ്ക്ക്

അന്‍പുരാജ്(14), കാര്‍ത്തീസ് (11) എന്നീ കുട്ടികളെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ബാലവേലയ്ക്കായി ആലുവയിലെത്തിച്ചത്.

ജോലിസ്ഥലത്ത് ക്രൂരപീഡനം

ജോലിസ്ഥലത്ത് ക്രൂരപീഡനം

മണികണ്ഠന്‍ എന്നയാള്‍ തങ്ങളെ ഉപദ്രവിച്ചിരുന്നെന്ന് കുട്ടികള്‍ പറയുന്നു.

മിഠായി നിര്‍മ്മാണ ശാല

മിഠായി നിര്‍മ്മാണ ശാല

ആലുവയിലെ ഈ മിഠായി നിര്‍മ്മാണ ശാലയില്‍ നാല്‍പതോളം കുട്ടികള്‍ ഉണ്ടായിരുന്നതായും പലരും പീഡനം കാരണം രക്ഷപ്പെട്ടതായും പറയുന്നു.

ധാരാളം കുട്ടികള്‍

ധാരാളം കുട്ടികള്‍

മിഠായി നിര്‍മ്മാണ ശാലയില്‍ ധാരാളം കുട്ടികള്‍ ജോലി ചെയ്യുന്നതായും സൂചനയുണ്ട്.

English summary
Kids rescued from Child Labour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X