കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ത്താവാണെ സത്യം ദൃശ്യം കാണാന്‍ പോയതാ

  • By Meera Balan
Google Oneindia Malayalam News

ഇടുക്കി: വേദപഠന ക്ളാസിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ ദൃശ്യം സിനിമ കാണാന്‍ പോയ ശേഷം നുണക്കഥ പറഞ്ഞ് നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചു. പള്ളിയിലേയ്ക്ക് പോയ കുട്ടികള്‍ വൈകിയെത്തിയതിന്റെ കാര്യം അന്വേഷിച്ചപ്പോഴാണ് തങ്ങളെ ചിലര്‍ തട്ടിക്കൊണ്ട് പോയെന്ന് ഏഴാം ക്ളാസുകാരായ വിദ്യാര്‍ഥികള്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഇവരുടെ സംസാരത്തില്‍ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യം കാണാന്‍ പോയ കഥ പുറത്തറിയുന്നത്.

അകലെയുള്ള ഒരു വീട്ടില്‍ ദൃശ്യം സിനിമ കാണാന്‍ പോയ കുട്ടികള്‍ വൈകി വീട്ടിലെത്തിയതിന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്നാണ് തട്ടിക്കൊണ്ട് പോകല്‍ കഥയുണ്ടാക്കിയത്. പള്ളിയില്‍ പോയ തങ്ങളെ ഓമ്‌നി വാനില്‍ എത്തിയ ചിലര്‍ ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ട് പോയെന്നും ജില്ല മുഴുവന്‍ ചുറ്റിച്ചെന്നുമാണ് പറഞ്ഞത്.

Drisyam, Movie

കുട്ടിക്കഥ വിശ്വസിച്ച നാട്ടുകാര്‍ വിവാരം പൊലീസിനെ അറിയിച്ചു. പൊലീസും നാട്ടുകാരും ഓമ്‌നി വാന്‍ തിരഞ്ഞ് പരക്കം പാഞ്ഞെങ്കിലും കണ്ടെത്താനിയല്ല, തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യം സിനിമ കാണാന്‍ പോയതാണെന്നും കളവ് പറഞ്ഞതാണെന്നും വ്യക്തമായത്. സിനിമ കാണുന്നതിനിടയ്ക്ക് കഴിയ്ക്കാനായി കരുതിയ പേരക്കയും, പേരയ്ക്ക് മുറിയ്ക്കാന്‍ ഉപയോഗിച്ച കത്തിയും ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. എന്തായാലും കുട്ടികളെ ശരിയ്ക്ക് ഉപദേശിച്ചാണ് പൊലീസ് വിട്ടത്.

English summary
Kids went for Drishyam and duped parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X