കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവിശ്വസനീയമായ നുണകളുടെ ഒരു ഘോഷയാത്ര', കിഫ്ബിയിൽ തോമസ് ഐസകിനെതിരെ മുല്ലപ്പളളി

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട ധനമന്ത്രി തോമസ് ഐസകിന്റെ വാദങ്ങൾ തളളി കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. നട്ടാല്‍ കുരുക്കാത്ത നുണകളാണ് ഐസക് പറയുന്നതെന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കിഫ്ബി അക്കൗണ്ട് ഓഡിറ്റ് ചെയ്യാന്‍ നിയമിച്ചതിനെ തുടര്‍ന്ന് വരാന്‍ പോകുന്ന ഇഡി അന്വേഷണം ഭയന്നാണ് ധനമന്ത്രി തോമസ് ഐസക് നട്ടാല്‍ കുരുക്കാത്ത നുണകളുമായി രംഗത്ത് വന്നത്. കേരളത്തിന് കേട്ടുകേള്‍വിയില്ലാത്തതും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തതുമായ സാമ്പത്തിക ബാധ്യത വരുത്തിയ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നതാണ് കണ്ടത്. അവിശ്വസനീയമായ നുണകളുടെ ഒരു ഘോഷയാത്ര ആയിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനമെന്ന് മുല്ലപ്പളളി പറഞ്ഞു.

രാജ്യദ്രോഹ കേസിലെ പ്രതികളുമായി ബന്ധമുള്ള വ്യക്തിയെ കിഫ്ബി ഓഡിറ്റിംഗില്‍ കൊണ്ടുവന്നത് ക്രമവിരുദ്ധമായ നടപടിയാണ്. ഇഡി കണ്ടെത്തിയ ശിവശങ്കര്‍ ടീംമിലെ പങ്കാളിയാണോ തോമസ് ഐസക്കെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കൂടി അന്വേഷിച്ചാലെ കിഫ്ബിയിലെ ദുരൂഹ ഇടപാടുകളുടെ ചുരുളുകള്‍ അഴിക്കാന്‍ കഴിയൂ. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആരോപണവുമായി ധനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്ത് വന്നത് വരാന്‍ പോകുന്ന അന്വേഷണത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.

MULLA

കിഫ്ബിക്കെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ തെറ്റെന്ന് വരുത്താനാണ് മന്ത്രി നുണ പ്രചരണം നടത്തുന്നത്. ആര്‍.ബി.ഐ എന്‍ഒസി നലകിയെന്ന ബലത്തില്‍ മസാല ബോണ്ടുകള്‍ ഇറക്കിയതിന് പിന്നില്‍ വലിയ ക്രമക്കേടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് മസാല ബോണ്ടുമായി വിദേശ വിപണിയിലെത്തി ബോണ്ട് ആദ്യമായി പുറത്തിറക്കിയതെന്ന് മുല്ലപ്പളളി ചൂണ്ടിക്കാട്ടി. സിഎജിയുടേത് കരട് റിപ്പോര്‍ട്ടാണെന്ന് ആദ്യം കള്ളം പറഞ്ഞ മന്ത്രി സിഎജി വിശദമായ പത്രക്കുറിപ്പ് ഇറക്കിയപ്പോള്‍ മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു. സിഎജിക്കെതിരെ തുടക്കം മുതല്‍ യുദ്ധപ്രഖ്യാപനം നടത്തിയ ധനമന്ത്രി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പേ ചോര്‍ത്തി പുറത്തുവിട്ടു. ഇതു ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുല്ലപ്പളളി പറഞ്ഞു.

കിഫ്ബി ഇടപാടുകളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണമെന്ന് മുല്ലപ്പളളി ആവശ്യപ്പെട്ടു. കിഫ്ബിയുടെ പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന കരാറുകളില്‍ കോടികളുടെ അഴിമതിയുണ്ട്. കിഫ്ബിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ വലിയ പങ്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിര്‍മ്മാണങ്ങളുടെ പേരില്‍ കരാര്‍ ഉറപ്പിച്ചത്. ഇഡി ഈ സ്ഥാപനത്തില്‍ നേരത്തെയും പിരിശോധന നടത്തി സുപ്രധാനമായ പല രേഖകളും കണ്ടെത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടേയും ഉപജാപകവൃന്ദത്തിന്റേയും ബന്ധം പുറത്തു വരണമെങ്കില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ കരാറുകളും ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചെ മതിയാകു എന്നും മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കി.

English summary
KIFBI Controversy: Mullappally Ramachandran slams FM Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X