കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബി മസാല ബോണ്ടുകള്‍ക്ക് അപൂര്‍വ്വ നേട്ടം, മുഖ്യമന്ത്രിക്ക് ലണ്ടനിലേക്ക് ക്ഷണം

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടുകള്‍ക്ക് അപൂര്‍വ്വ നേട്ടം. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വെച്ച് കിഫ്ബി മസാല ബോണ്ടുകള്‍ പുറത്തിറക്കും. ആദ്യമായാണ് രാജ്യത്തെ ഒരു സംസ്ഥാനം മസാല ബോണ്ടുകള്‍ പുറത്ത് ഇറക്കുന്നത്. ലണ്ടനില്‍ വെച്ച് മസാല ബോണ്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം.

ബിജെപിയെ കൈവിട്ട് എൻപിഎഫ്! അവസാനിച്ചത് 15 വർഷത്തെ സഖ്യം! കോൺഗ്രസിന് ലോട്ടറിബിജെപിയെ കൈവിട്ട് എൻപിഎഫ്! അവസാനിച്ചത് 15 വർഷത്തെ സഖ്യം! കോൺഗ്രസിന് ലോട്ടറി

ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിക്കുന്നത്. മെയ് 17നാണ് ചടങ്ങ് നടക്കുക. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ബോണ്ട് വില്‍പ്പനയുടെ തുടക്കത്തിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണമുണ്ടായിരുന്നു.

pinarayi

ബോണ്ട് പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനായി സംസ്ഥാനം അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മുഖ്യമന്ത്രി ലണ്ടനിലെത്തി ചടങ്ങില്‍ പങ്കെടുക്കും. പ്രളയാന്തര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനീവയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി മെയ് പകുതിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതൊടൊപ്പമാവും ലണ്ടനിലെ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കുക.

തൃശൂരിൽ ബിജെപിക്ക് ഞെട്ടൽ, സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ!തൃശൂരിൽ ബിജെപിക്ക് ഞെട്ടൽ, സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ!

അതിനിടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് വീണ്ടും അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ലാവലിന്‍ കമ്പനിയാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ബോണ്ട് ആര് വാങ്ങിയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.

English summary
KIFBI Masala bonds will be released in London and CM Pinarayi Vijayan invited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X