കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

66.88 കോടി രൂപയുടെ കിഫ്ബി സഹായം; ചിത്രാഞ്ജലി സ്റ്റുഡിയോ ആധുനിക രീതിയില്‍ നവീകരിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തി 66.88 കോടി രൂപ ചെലവഴിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നു. നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ചലച്ചിത്രങ്ങൾ കേരളത്തിൽ തന്നെ മികവുറ്റ രീതിയിൽ നിർമ്മിക്കാനും നിർമ്മാതാക്കൾക്ക് ചെലവ് കുറക്കുവാനും ഇവിടത്തെ സൗകര്യങ്ങൾ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഡോൾബി അറ്റ്‌മോസ് മിക്സിംഗ് തിയേറ്ററുകൾ, ആധുനിക റെക്കോഡിംഗ് സംവിധാനം, ഗ്രീൻമേറ്റ് സൗണ്ട് സ്റ്റേജ്, അത്യാധുനിക രീതിയിലുള്ള സ്റ്റുഡിയോ ബില്ലിംഗ് സമ്പ്രദായം, ആധുനിക രീതിയിലുള്ള എഡിറ്റിംഗ് സ്യൂട്ടുകൾ, ആധുനിക രീതിയിലുള്ള ഡിജിറ്റൽ ഇൻർമീഡിയറ്റ് കളർ ഗ്രേഡിംഗ് സംവിധാനം, അത്യാധുനിക രീതിയിലുള്ള സിങ്ക് സൗണ്ട് ഉപകരണങ്ങൾ, പുതിയ മോഡലുകളിലുള്ള ക്യാമറകൾ, സൂം ലെൻസ്, സിനിമാ ചിത്രീകരണത്തിനുള്ള മറ്റു ഉപകരണങ്ങൾ, ഡബ്ബിംഗ്- സൗണ്ട് എഡിറ്റിംഗ് സ്യൂട്ടുകൾ, തുടങ്ങിയ സൗകര്യങ്ങളാണ് ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടെ സാധ്യമാകുന്നത്.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

അനാവശ്യ നഷ്ടങ്ങളുണ്ടാക്കാതെ ചിത്രം പൂർത്തിയാക്കാനുള്ള സൗകര്യങ്ങളാണ് ചിത്രാഞ്ജലിയിൽ കെ എസ് എഫ് ഡി സി ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾക്ക് പുറമേ ഇവിടെ ചിത്രീകരിക്കുന്ന സിനിമകൾക്കും ഡോക്കുമെന്ററികൾക്കും സബ്സിഡിയും അനുവദിക്കുന്നു.

pinarayi-vijayan-

ഇവിടുത്തെ ടെക്നിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് സബ്സിഡിയിനത്തിൽ ലഭിക്കുന്നത്.
സിനിമാ രംഗത്തിന് മതിയായ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറന്നപ്പോൾ സർക്കാർ ചില ഇളവുകൾ അനുവദിച്ചത്. ഈ മാസം അവസാനം വരെ സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജും 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാനുള്ള സഹായവും നൽകിയിട്ടുണ്ട് .സാംസ്കാരിക മേഖലയിലൂടെയുള്ള പ്രതിരോധത്തിന്‍റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ വിശാലമായ മാനവികതക്കുവേണ്ടി നിലകൊള്ളുന്ന മികച്ച സിനിമകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് സ്വതന്ത്രമായ ചലച്ചിത്രപ്രവര്‍ത്തനവും ആസ്വാദനവും സാധ്യമാക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യന്‍, പിണറായിക്കെതിരെ പികെഡി നമ്പ്യാര്‍: തയ്യാറായി ബി ജെ പിഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യന്‍, പിണറായിക്കെതിരെ പികെഡി നമ്പ്യാര്‍: തയ്യാറായി ബി ജെ പി

 ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ... ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Kiffb assistance of Rs 66.88 crore; Chithranjali Studio is being modernized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X