കിഫ്ബിയില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് മുഖ്യമന്ത്രി; 13103 കോടിയുടെ അധിക ചെലവ്

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിച്ച സുധാ പിള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നും ചട്ടങ്ങളില്‍ നിന്നും വ്യതിയാനമുണ്ടായിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും മാറി സ്വതന്ത്ര സാമ്രാജ്യമായി കിഫ്ബി പ്രവര്‍ത്തിച്ചെന്ന് സമിതി കണ്ടെത്തി. എന്നാല്‍ കടമെടുപ്പിലൂടെ സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ട് പറയുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനം മൂലം സംസ്ഥാനത്തിന് 13103 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

kiifb vd satheesan

സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിച്ചിരുന്നെങ്കില്‍ കൂടുതല്‍ തുക വികസനത്തിനായി പൂര്‍ണ സുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു. പല പദ്ധതികളും വരുമാനം നല്‍കുന്നവയായിരുന്നില്ല. കിഫ്ബി കാരണം കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധിയില്‍ 25932 കോടി രൂപ വെട്ടിക്കുറച്ചു. ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിക്കാന്‍ കാരണമായി എന്ന് സമിതി വിലയിരുത്തി.

ബജറ്റിന് പുറത്തുള്ള വായ്പകളായതിനാല്‍ നിയമസഭയുടെ മേല്‍നോട്ടത്തിനും പരിശോധനയ്ക്കും വിധേയമാകുന്നില്ല. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. വായ്പകള്‍ക്ക് ഗ്യാരണ്ടി നല്‍കേണ്ട എന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടും മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ഗ്യാരണ്ടി നല്‍കാന്‍ തീരുമാനിച്ചു. കിഫ്ബിയുടെ പേരില്‍ വന്‍ ധൂര്‍ത്ത് നടന്നു. കിഫ്ബിയുടെ വായ്പകളുടെ പലിശച്ചെലവ് സംസ്ഥാനത്തിന്റെ വായ്പകളുടെ പലിശച്ചെലവിനേക്കാള്‍ കൂടുതലായിരുന്നു.

കിഫ്ബിയില്‍ നിന്നുള്ള കടമെടുപ്പ് മൂലം പ്രതിവര്‍ഷം 396 കോടി രൂപ അധിക പലിശ ഒടുക്കേണ്ടി വരുന്നു. ആകെ അധിക ചെലവ് 1250 കോടി. മസാല ബോണ്ട് വഴി ഉണ്ടായ നഷ്ടം 181.73 കോടി രൂപയാണ്. കിഫ്ബി നിയമത്തിലെ വകുപ്പ് 8(1) പ്രകാരം വായ്പയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരുന്നുവെങ്കിലും ഈ വ്യവസ്ഥ പാലിച്ചില്ല.

കിഫ്ബിയുടെ പദ്ധതികളില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള അസമത്വം വലിയ തോതില്‍ ഉണ്ട്. മൂന്ന് ജില്ലകള്‍ക്ക് മാത്രമായി 41.6 ശതമാനം പദ്ധതികളും ഭൂമി ഏറ്റെടുക്കല്‍ ഇനത്തില്‍ കണ്ണൂരില്‍ മാത്രമായി 52.9 ശതമാനവുമാണ് ഉണ്ടായിരിക്കുന്നത്. വ്യവസായ പദ്ധതികള്‍ക്കായി കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 12,727 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം നല്‍കി.

നിലവില്‍ കണ്ണൂരില്‍ ആയിരം ഏക്കര്‍ 2,489 കോടി രൂപ ചെലവില്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി യാതൊരു വ്യവസായ പ്രവര്‍ത്തികളും ആരംഭിച്ചിട്ടില്ല. 3,829 ഏക്കര്‍ ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരില്‍ ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. യാതൊരു വരുമാനവും ലഭിക്കാതെ ഭൂമി വിലയുടെ അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തത് എന്നും സമിതി കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma