കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസന കുതിപ്പില്‍ ആരോഗ്യമേഖല; 18 ആശുപത്രികള്‍ക്ക് 1107 കോടി രൂപ അനുവദിച്ച് കിഫ്ബി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി, കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി, കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 10.17 കോടി, ചേര്‍ത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വര്‍ക്കല താലൂക്ക് ആശുപത്രി 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 10.42, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി 9.89, ആലത്തൂര്‍ താലൂക്ക് ആശുപത്രി 11.03, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

KERALA

ആരോഗ്യ മേഖലയുടെ വികസനത്തില്‍ കിഫ്ബി വലിയ പങ്കാണ് വഹിച്ചത്. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന 85 പ്രൊജക്ടുകളില്‍ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയുണ്ടായി. ഇതില്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയുമാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറുന്ന 137.28 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. 4 നിലകളില്‍ ട്രോമ, ഒ.പി. കെട്ടിടം, 4 നിലകളില്‍ ലോണ്‍ട്രി ബ്ലോക്ക്, 5 നിലകളില്‍ സര്‍വീസ് ബിള്‍ഡിംഗ് എന്നീ ബഹുനില കെട്ടിടങ്ങളും 205 ആശുപത്രി കിടക്കകളും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ട്രോമ എമര്‍ജന്‍സി വിഭാഗം, റേഡിയോളജി, സൂപ്പര്‍ സ്പെഷ്യാലിറ്റി, ഒ.പി. വിഭാഗങ്ങള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി, ഡേകെയര്‍ കീമോതെറാപ്പി, വാര്‍ഡുകള്‍ എന്നീ സൗകര്യങ്ങളോടെയുള്ളതാണ് ഈ കെട്ടിടം.

കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി

2,34,800 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 208 കിടക്കകളുള്ള ആശുപത്രി കെട്ടിടസമുച്ചയമാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കുന്നത്. ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, വാര്‍ഡ് ടവര്‍, യൂട്ടിലിറ്റി ബ്ലോക്ക്, മോര്‍ച്ചറി ബ്ലോക്ക് എന്നിവയുണ്ടാകും.

തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 9 നിലകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനാണ് ഈ തുക അനുവദിച്ചത്. 288 കിടക്കകളും, 38 ഡയാലിസിസ് കിടക്കകളും, 126 ഐസിയു, എച്ച്.ഡി.യു. കിടക്കകളും 28 ഐസൊലേഷന്‍ റൂമുകളും സജ്ജമാക്കും.

മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി

പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചത്. പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ടിനായി 14 നിലകളിലായി ആകെ 5.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണുള്ള കെട്ടിടമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മറ്റാശുപത്രികള്‍

കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 10957 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 7 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 53.66 കോടി രൂപ അനുവദിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രി 10154 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 6 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.

വര്‍ക്കല താലൂക്ക് ആശുപത്രി 6067 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 7 നില കെട്ടിടം, ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ 12152 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 6 നില കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 2135 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 3 നില കെട്ടിടം, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ 2778 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 2 നില കെട്ടിടം, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 1859 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 3 നില കെട്ടിടം എന്നിവയാണ് സജ്ജമാക്കുന്നത്.

മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 1710 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നില കെട്ടിടം, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ 2295 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നില കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

പാലക്കാട് ജില്ലാ ആശുപത്രി 17748 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 5 നില കെട്ടിടം, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ 1747 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടം, ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 1968 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടം, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ 1650 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നിലകളുള്ള കെട്ടിടം, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ 1747 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള പുതിയ കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
KIFB has sanctioned 1107 crore for 18 hospitals in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X