കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയര്‍ന്ന പലിശ നിരക്കും മസാലാ ബോണ്ടും; കിഫ്ബിക്ക് നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ രണ്ട് പാദത്തില്‍ കിഫ്ബിക്ക് നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക യുക്തികളെ നിരാകരിക്കുന്ന തരത്തില്‍ നിരവധി ബാങ്കുകളില്‍ നിന്ന് വലിയ ടേം വായ്പകകള്‍ നേടിയതും ഉയര്‍ന്ന പലിശയ്ക്ക് മസാലാ ബോണ്ടുകള്‍ വഴി കുടതല്‍ വായ്പകള്‍ നല്‍കുകയും ഈ വായ്പാ തുക ധനകാര്യസ്ഥാപനങ്ങളില്‍ വളരെ കുറഞ്ഞ നിരക്കില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് കമ്പനിയെ നഷ്ടത്തിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വിട്ടുപോയത് ഒരു 'ദ'; യൂണിവേഴ്സിറ്റി കോളേജില്‍ തള്ളിയത് 10 പത്രികകള്‍; കെ എസ് യു കോടതിയിലേക്ക്വിട്ടുപോയത് ഒരു 'ദ'; യൂണിവേഴ്സിറ്റി കോളേജില്‍ തള്ളിയത് 10 പത്രികകള്‍; കെ എസ് യു കോടതിയിലേക്ക്

9.723 ശതമാനം പലിശ നിരക്കില്‍ മസാലാ ബോണ്ടുകള്‍ വഴി അന്താരാഷ്ട്ര വിപണിയില്‍ നിന്ന് 2,150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചിരിക്കുന്നത്. നബാര്‍ഡ് (9.30 ശതമാനം നിരക്കിൽ 565 കോടി രൂപ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (9.15 ശതമാനത്തിൽ 1,000 കോടി രൂപ), ഇന്ത്യൻ ബാങ്ക് (9.15 ശതമാനത്തിൽ 500 കോടി രൂപ), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (8.95% ന് 500 കോടി രൂപ) എന്നിവയില്‍ നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പയും എടുത്തിട്ടുണ്ട്.

kifb

നിക്ഷേപങ്ങളില്‍ നിന്നായി ആദ്യരണ്ട് പാദങ്ങളില്‍ 170 രൂപ പലിശയായി കിഫ്ബിക്ക് ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തന്നെ ഇക്കാലയളവില്‍ പലിശയിനത്തില്‍ വായ്പകള്‍ക്കായി 180 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനി നല്‍കേണ്ടി വരിക. ടേം ലോണുകളില്‍ നിന്നായി ലഭിക്കുന്ന തുക വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ 7 ശതമാനം പലിശ നിരക്കിലാണ് കമ്പനി നിക്ഷേപിക്കുന്നത്.

ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് അമേരിക്കന്‍ സൈന്യം; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് അമേരിക്കന്‍ സൈന്യം; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

പലിശയടക്കം മുഴുവൻ വായ്പാ തുക കിഫ്ബി തിരിച്ചടച്ചാൽ, പദ്ധതികൾക്കായി തുക ചിലവഴിച്ചാൽ നഷ്ടം ഭീമമായി ഉയരും.വരുമാനമില്ലാത്ത പദ്ധതികളിലാണ് കിഫ്ബിയ്ക്ക് തുക ചിലവഴിക്കേണ്ടി വരിക. ഇത് നഷ്ടം വര്‍ധിപ്പിക്കും. വരുമാനത്തിലെ അന്തരം നിലവില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള ഗ്രാന്‍റുകളിലൂടെയായിരിക്കും കമ്പനി നികത്തുക.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ വരുമാനത്തിന്‍റെ 7 ശതമാനം പലിശയിനത്തില്‍ തിരിച്ചടവിനായിരുന്നു സര്‍ക്കാര്‍ ചിലവഴിച്ചത്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2017-18 ഓടെ ഇത് 24.78 ശതമാനമായി ഉയര്‍ന്നു. അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്ന് തിരിച്ചടവ് ഗ്യാരന്‍റിയോടെ ഉയര്‍ന്ന പലിശ നിരത്തില്‍ വായ്പ ലഭിക്കുന്നത് 2030 ഒടെ സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
kiifb losing money from high interest loans and masala bonds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X