കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡി അന്വേഷണത്തില്‍ സ്റ്റേ ഇല്ല, കിഫ്ബിക്ക് തിരിച്ചടി; ആവശ്യം തള്ളി ഹൈക്കോടതി

Google Oneindia Malayalam News

എറണാകുളം: മസാല ബോണ്ട് കേസില്‍ കിഫ്ബിക്ക് തിരിച്ചടി. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

ഇഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസപ്പെടുത്തൽ ആണ് ലക്ഷ്യമെന്നായിരുന്നു കിഫ്ബിയുടെ ആരോപണം. മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കിഫ്‌ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇ.ഡിയെ അറിയിച്ചു.

kiifb

'സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു', ഞങ്ങളും അപലപിക്കുന്നു': കെ സുധാകരൻ'സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു', ഞങ്ങളും അപലപിക്കുന്നു': കെ സുധാകരൻ

മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്റ്റംബർ 2ന് പരിഗണിക്കാന്‍ മാറ്റിയത്.മസാല ബോണ്ട് കേസിലെ എൻഫോഴ്സ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്. കിഫ്ബി സി.ഇ.ഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരും ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നുമാണ് ഹർജിയിലെ പ്രധാന വാദം.

2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് കിഫ്ബിയുടെ പ്രവർത്തനം തടസപ്പെടുത്തുകയാണ് ഇഡി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇഡി യുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് എൻഫോഴ്സ്മെന്റ് അന്വേഷണമെന്നും ഹർജിക്കാർ വാദിക്കുന്നു. ഒരേ കാര്യത്തിന് തുടർച്ചയായി സമൻസ് അയക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ഇഡിയോട് ചോദിച്ചു. ഹർജി തീർപ്പാക്കും വരെ ഇഡി യുടെ സമൻസുകളിന്മേൽ തുടർ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നും കിഫ്ബി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
kiifb masala bond case no stay on enforcement directorate investigation kerala high court rejected petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X