കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ കാസര്‍കോട്ടുകാരനാണോ, നിങ്ങള്‍ക്കായി ഇതാ കിഫ്ബിയുടെ പ്രവാസി ഓണ്‍ലൈന്‍ ടെലിപ്രെസന്‍സ് ക്വിസ്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: കേരളനിര്‍മിതി വികസന ബോധവല്‍ക്കരണ പരിപാടിയുടെ കാസർകോട് പതിപ്പിന്റെ ഭാഗമായി, കിഫ്ബി പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ടെലിപ്രെസന്‍സ് ക്വിസ് സംഘടിപ്പിക്കുന്നു. ജനുവരി 28ന് കാസര്‍കോട് നുള്ളിപ്പാടി സ്പീഡ് വേ മൈതാനത്താണ് ക്വിസ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിര്‍മിതി-കാസര്‍കോട് പതിപ്പ് ഉദ്ഘാടനം ചെയ്യും.കേരളമൊഴികെ ഇന്ത്യയിലെവിടെയുമുള്ള കാസര്‍കോട്ടുകാര്‍ക്കും, പ്രവാസികളായ കാസർകോട്ടുകാർക്കും മാത്രമായിട്ടാണ് ക്വിസ് സംഘടിപ്പിക്കുന്നത്. അശ്വമേധം പരിപാടി വഴി പ്രശസ്തനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപാണ് പ്രശ്‌നോത്തരി നയിക്കുക.

1

കേരളനിർമിതി കാസർകോട് പതിപ്പിന്റെ ഉദ്ഘാടനത്തിന് ശേഷം ജിഎസ് പ്രദീപ് പൊതുജനങ്ങള്‍ക്കായി പ്രത്യേകം നടത്തുന്ന പ്രശ്‌നോത്തരിയും ഉണ്ടാവും. അതിന് ശേഷം വൈകീട്ട് ഏഴ് മണിക്കാണ് പ്രവാസി ക്വിസ് ആരംഭിക്കുക. ജിസിസി രാജ്യങ്ങളില്‍ പ്രവാസികള്‍ കൂടുതലുള്ളതിനാല്‍, അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ടാവും. ബഹറിന്‍, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കാസര്‍കോട്ടുകാരായ ഒരോ പ്രവാസികള്‍ക്ക് യോഗ്യത നേടാം.

ഫാര്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍, യുഎസ്-കാനഡ,യൂറോപ്പ്, ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ്, ആഫ്രിക്ക എന്നിവയാണ് മറ്റ് മേഖലകൾ. പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കാസര്‍കോട്ടുകാരായ എല്ലാ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി http://theonlinequiz.com/kiifb/ സന്ദര്‍ശിക്കുക.

കേരളവികസനം, കിഫ്ബി പദ്ധതികള്‍, പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ സംബന്ധിച്ച ചോദ്യങ്ങളാകും ഓണ്‍ ലൈന്‍ ടെലിപ്രസന്‍സ് ക്വിസില്‍ ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്തവര്‍ക്കായി നടത്തുന്ന പ്രാഥമിക ഘട്ട മല്‍സരത്തില്‍ ഓണ്‍ലൈനില്‍ ഏറ്റവും ആദ്യം ഉത്തരം നല്‍കുന്നവരെയാണ് അതാതു മേഖലകളില്‍ നിന്ന് ഫൈനലിലേക്ക് തിരഞ്ഞെടുക്കുക.

English summary
kiifbi pravasi online tele presence-quiz on januray 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X