Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിക്ക് വേറെ വിവാഹം.. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കാമുകൻ അറസ്റ്റിൽ

കിളിമാനൂര്‍: പ്രണയിക്കുമ്പോള്‍ കാമുകീ കാമുകന്മാര്‍ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണിലോ ക്യാമറയിലോ പകര്‍ത്തി വെയ്ക്കാറുണ്ട്. എന്നാലിത്തരം ചിത്രങ്ങള്‍ ബന്ധം തകരുമ്പോള്‍ കെണിയായി മാറാറുമുണ്ട്. കിളിമാനൂരിലെ യുവതിക്ക് സംഭവിച്ചത് അതാണ്.

നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാമുകനായ യുവാവ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണിത്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാമുകൻ പിടിയിൽ

കാമുകൻ പിടിയിൽ

കാമുകിയായ നിയമവിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് പുളിമാത്ത് മേലെ പൊരുന്തമണ്‍ സ്വദേശി എം അനീഷ് മോഹന്‍ദാസ് എന്നയാളാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. യുവതിയുടെ പരാതി പ്രകാരമാണ് ഇയാളെ അറസ്‌ററ് ചെയ്തിരിക്കുന്നത്.

നാളുകളായി പ്രണയം

നാളുകളായി പ്രണയം

കിളിമാനൂര്‍ പോലീസാണ് അനീഷിനെ പിടികൂടിയിരിക്കുന്നത്. സിനിമാ-സീരിയല്‍ വീഡിയോ എഡിറ്ററാണ് അനീഷ് മോഹന്‍ദാസ് എന്ന മുപ്പതുകാരന്‍. പരാതിക്കാരിയായ യുവതിയും അനീഷ് മോഹന്‍ദാസും തമ്മില്‍ വളരെ നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി

പ്രണയിക്കുന്ന കാലത്ത് അനീഷും കാമുകിയായ യുവതിയുമൊത്തുള്ള നിരവധി സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി വെച്ചിരുന്നു. ഇക്കൂട്ടത്തില്‍ യുവതിയുടെ നഗ്ന ചിത്രങ്ങളും ഉള്‍പ്പെടുന്നു. അനീഷിന്റെ മൊബൈലിലും ലാപ്‌ടോപ്പിലും ഇത്തരം ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു.

യുവതിക്ക് മറ്റൊരു വിവാഹം

യുവതിക്ക് മറ്റൊരു വിവാഹം

എന്നാല്‍ ഇവരുടെ പ്രണയം അധികകാലം നീണ്ടു നിന്നില്ല. അനീഷുമായി സമീപകാലത്ത് യുവതി അകന്നു. വീട്ടുകാര്‍ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് അനീഷ് മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്.

സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു

സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു

താനും യുവതിയുമൊത്തുള്ള ചിത്രങ്ങളും യുവതിയുടെ നഗ്നചിത്രങ്ങളും തന്റെ സുഹൃത്തുക്കള്‍ക്ക് സോഷ്യല്‍ മീഡിയ വഴി അനീഷ് അയച്ച് കൊടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനും ബന്ധുക്കള്‍ക്കും ഫോണ്‍ വഴി ഈ ചിത്രങ്ങള്‍ അനീഷ് അയച്ച് നല്‍കി.

യുവതിക്ക് ഭീഷണി

യുവതിക്ക് ഭീഷണി

നഗ്നചിത്രങ്ങള്‍ പരസ്യമാക്കുക മാത്രമല്ല ഇയാള്‍ ചെയ്തത്, യുവതിയേയും പ്രതിശ്രുത വരനേയും വിളിച്ച് അനീഷ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. യുവതി അനീഷിന്റെ താല്‍പര്യത്തിന് വഴങ്ങണം എന്നായിരുന്നു ഭീഷണി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിന് മുന്നിലെത്തിയത്.

അനീഷ് റിമാൻഡിൽ

അനീഷ് റിമാൻഡിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ അനീഷില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അനീഷിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+