ജോലിക്ക് പോകാനെന്ന പേരില്‍ ദീപ പൊയതെങ്ങോട്ട്, ബ്രയിൻ ട്യൂമറിന്റെ ചികിത്സയ്ക്കോ
തിരുവനന്തപുരം : കിളിമാനൂര് സ്വദേശിയായ യുവതിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു.ബ്രയിൻ ട്യൂമറിന്റെ അസുഖമാണെന്നുംകേശവപുരം തിരുവറ്റൂർ അശോക ഭവനിൽ ദീപയെ (22) യാണ് കാണാതായത്.ഇവര് തിരുവനന്തപുരത്തെ ഒരു ഓണ് ലൈന് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.ഇക്കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 8 മണിക്കാണ് ഓൺലൈൻ സ്ഥാപനത്തിൽ ജോലിക്കായെന്ന പേരില് വീട്ടിൽ നിന്നിറങ്ങിയത്. ഒന്നര മാസം മുൻപാണ് പ്രസ്തുത സ്ഥാപനത്തിൽ ദീപ ജീവനക്കാരിയായത്.
വൈകിട്ട് 7 മണിയോടെ വീട്ടിൽ മടങ്ങിയെത്താറാണ് പതിവ്. വളരെ വൈകിയിട്ടും വരാത്തതിനെ തുടർന്ന് മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ ദീപയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ദീപ യെ കാണാതായതിനെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയപ്പോൾ കിട്ടിയ കത്തിൽ തനിക്ക് ബ്രയിൻ ട്യൂമറിന്റെ അസുഖമാണെന്നും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ പൂനെയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുകയാണെന്നും എഴുതിയിരുന്നു.

സ്ഥാപനത്തിൽ ബന്ധുക്കൾ അന്വേഷിച്ചപ്പോൾ നാലഞ്ച് ദിവസം മാത്രമാണ് അവിടെ ജോലിക്ക് എത്തിയതെന്ന് അവർ പറഞ്ഞതായി അശോകൻ പറയുന്നു. ട്യൂമർ ഉള്ളതായി വീട്ടുകാർ ഇതുവരെയും അറിഞ്ഞിരുന്നില്ല. ദീപ യെ കാണാനില്ലെന്ന് കാട്ടി പിതാവ് അശോകൻ കിളിമാനൂർ പൊലീസിൽ പരാതി നൽകി.












Click it and Unblock the Notifications