കിളിനാക്കോട് സംഭവം! ലീഗ് നേതാവടക്കം അഞ്ച് പേര്‍ കുടുങ്ങി
കിളിനാക്കോട്ടെ സംഭവത്തില്‍ യൂത്ത് ലീഗ് നേതാവടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍, സാദിഖ് അലി, ലുക്മാന്‍, ഹൈദര്‍ അലി എന്നിവരെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ അധിഷേപിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ ഇറക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കിളിനാക്കോട്ട് സുഹൃത്തിന്‍റെ വിവാഹത്തിനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍.വിവാഹ വീട്ടില്‍ വെച്ച് ഇതര മതസ്തരായ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതോടെയാണ് 'കുരുപൊട്ടിയ പ്രദേശത്തെ ആങ്ങളമാര്‍' പെണ്‍കുട്ടികള്‍ക്കെതിരെ തിരിഞ്ഞത്.
സംഭവത്തോടുള്ള അമര്‍ഷം പെണ്‍കുട്ടികള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications