Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബെസര്‍പ്പിന്‍റെ ചൊവയറിഞ്ഞ" സദാചാര ഗുണ്ടകള്‍ കുടുങ്ങും! ആറ് പേര്‍ക്കെതിരെ കേസ്

Recommended Video

cmsvideo
    കിളിനാക്കോട്ടെ സദാചാര ഗുണ്ടകള്‍ കുടുങ്ങും | Oneindia Malayalam

    വിവാഹത്തിന് പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ മലപ്പുറം കിളിനാക്കോട്ടെ ' ആങ്ങളമാരുടെ' വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വേങ്ങരയിലെ കോളേജില്‍ നിന്ന് എത്തിയ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളുമായി സെല്‍ഫി എടുക്കുന്നതിനിടയിലാണ് ഒരുകൂട്ടം പേര്‍ പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തെത്തിയത്. ആക്രമണത്തെ തുറന്ന് കാട്ടി പെണ്‍കുട്ടികള്‍ കോളേജ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട വീഡിയോ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

    മലപ്പുറത്തെ കിളിനക്കോട് 12 ാം നൂറ്റാണ്ടില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തമാശാ രൂപേണയായിരുന്നു കുട്ടികള്‍ പറഞ്‍ത്. എന്നാല്‍ ഇതിന് മറുപടിയായി 'കുരുപൊട്ടിയ ആങ്ങളമാര്‍' തന്നെ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ ആക്ഷേപിച്ച് ലൈവ് ഇറക്കി. ഇതേ തുടര്‍ന്നാണ് യുവാക്കള്‍ക്കെതിരെ പരാതി ലഭിച്ചത്.

     വിവാഹത്തില്‍ പങ്കെടുക്കാന്‍

    വിവാഹത്തില്‍ പങ്കെടുക്കാന്‍

    കിളിനക്കോട് സുഹൃത്തിന്‍റെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയതാണെന്ന് വ്യക്തമാക്കിയാണ് പെണ്‍കുട്ടികളുടെ വീഡിയോ തുടങ്ങുന്നത്. ഇതുപോലെ നേരം വെളുക്കാത്ത നാട് വേറെയില്ലെന്നായിരുന്നു പെണ്‍കുട്ടികളുടെ കമന്‍റ്. 12 ാം നൂറ്റാണ്ടിലാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നതെന്നും ഇവിടുത്തെ ആണ്‍കുട്ടികള്‍ പോലും കണക്കാണെന്നും ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

     എമര്‍ജെന്‍സി കരുതണം

    എമര്‍ജെന്‍സി കരുതണം

    ഇവിടേക്ക് വരാനാണ് ഉദ്ദേശമെങ്കില്‍ കൈയ്യില്‍ ഒരു എമര്‍ജെന്‍സി കരുതുന്നത് നല്ലതായിരിക്കുമെന്നും കഴിയുമെങ്കില്‍ ആരും ഇങ്ങോട്ട് കല്യാണം കഴിച്ച് വരരുതെന്നും വീഡിയോയില്‍ പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. കോളേജ് ഗ്രൂപ്പിലേക്ക് അയച്ച വീഡിയോ പക്ഷേ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

    സംസ്കാര സമ്പന്നര്‍

    സംസ്കാര സമ്പന്നര്‍

    ഇതോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചവര്‍ തന്നെ ഫേസ്ബുക്ക് ലൈവിലെത്തി ' സംസ്കാര സമ്പന്നമായ' കാര്യങ്ങള്‍ പെണ്‍കുട്ടികളെ കുറിച്ച് വിളിച്ച് പറയാന്‍ തുടങ്ങി.നിന്നെയൊക്കെ പെരേല് (വീട്ടില്‍) നിന്ന് ഇതാണോ പഠിപ്പിച്ചത് എന്ന് ചോദിച്ചാണ് യുവാക്കളുടെ വീഡിയോ തുടങ്ങുന്നത്.

    അസഭ്യം വിളിച്ച് പറഞ്ഞു

    അസഭ്യം വിളിച്ച് പറഞ്ഞു

    കല്യാണത്തിന് വന്നാല്‍ നക്കീട്ട് പോവുക, നിന്‍റെയൊക്കെ തോന്നിയവാസം ഇവിടെ നടത്താന്‍ അനുവദിക്കില്ലെന്നും യുവാക്കള്‍ വീഡിയോയില്‍ പറയുന്നുണ്ട്.പീഡിപ്പിച്ചിട്ട് നീ ഇത്രം സന്തോഷിക്കുന്നോ, നീ ഉദ്ദേശിക്കുന്നത് പോലുള്ള ലോഡ്ജ് ഇല്ല, നിന്നെ ഒക്കെ ഇക്കിളിയിട്ടാണോ പീഡിപ്പിച്ചത് എന്നൊക്കെ യുവാക്കള്‍ വീഡിയോയില്‍ വിളിച്ച് പറയുന്നുണ്ട്.

    വീണ്ടും കുറച്ച് പേര്‍

    വീണ്ടും കുറച്ച് പേര്‍

    പിന്നാലെ പെണ്‍കുട്ടികള്‍ക്കെതിരെ കിളിനാക്കോട് ടീം എന്ന പേരില്‍ കുറച്ച് യുവാക്കളും ഫേസ്ബുക്കില്‍ രംഗത്തെത്തി. നാടിനെ അപമാനിക്കുന്ന പരാമര്‍ശമാണ് പെണ്‍കുട്ടികള്‍ നടത്തിയതെന്നാണ് ഇവരുടെ ആരോപണം.

     അനുവദിക്കാത്തത് കൊണ്ട്

    അനുവദിക്കാത്തത് കൊണ്ട്

    പെണ്‍കുട്ടികള്‍ കിളിനാക്കോടെത്തി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോയതോടെയാണ് നാടിനെ കുറിച്ച് അപവാദം പറഞ്ഞതെന്നും യുവാക്കള്‍ ആരോപിക്കുന്നു.

    വൈറലായി

    വൈറലായി

    എന്തായാലും യുവാക്കളുടെ 'സംസ്കാര സമ്പന്നമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നാട്ടുകാര്‍ തന്നെ യുവാക്കള്‍ക്കെതിരെ രംഗത്തെത്തി. സദാചരാ രോഗികളുടേതല്ല സംസ്കാര സമ്പന്നരുടെ നാട് തന്നെയാണ് കിളിനാക്കോട് എന്ന് സോഷ്യല്‍ മീഡിയയില്‍ നാട്ടുകാര്‍ കുറിച്ചു.

    ക്ഷമ ചോദിച്ച് രംഗത്ത്

    ക്ഷമ ചോദിച്ച് രംഗത്ത്

    പെണ്‍കുട്ടികളോടും നാട്ടുകാരായ ചിലര്‍ സംഭവത്തില്‍ ഫേസ്ബുക്കില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തി. അതേസമയം പെണ്‍കുട്ടികളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

    പെണ്‍കുട്ടികള്‍ക്ക് കൈയ്യടി

    പെണ്‍കുട്ടികള്‍ക്ക് കൈയ്യടി

    യുവാക്കളുടെ നടപടിയെ അങ്ങേയറ്റം വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. സദാചാര ആക്രമണം സഹിച്ച് മിണ്ടാതിരിക്കാതെ സംഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയ പെണ്‍കുട്ടികള്‍ക്ക് വന്‍ കൈയ്യടിയാണ് ലഭിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് വീഡിയോ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+