കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമാശയ്ക്ക് എടുത്ത വീഡിയോ ജീവിതം തകർക്കുന്ന അവസ്ഥ! കണ്ണീരോടെ കിളിനക്കോട് സംഭവത്തിലെ പെൺകുട്ടി

  • By Anamika Nath
Google Oneindia Malayalam News

കോഴിക്കോട്: ഒറ്റ രാത്രി കൊണ്ട് മലപ്പുറം ജില്ലയിലെ കിളിനക്കോട് എന്ന ഗ്രാമവും പന്ത്രണ്ടാം നൂറ്റാണ്ടിലെ ബെസര്‍പ്പിന്റെ ചൊവയറിഞ്ഞ അസര്‍പ്പുമാരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കിളിനക്കോട് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ നേരിട്ട സദാചാര തെമ്മാടിത്തം അവര്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇത് നാടിനെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ച് ചില സദാചാരവാദികള്‍ രംഗത്ത് എത്തുകയും പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയുമായിരുന്നു.

കോൺഗ്രസ് കുതിപ്പിന് പിന്നിൽ ഈ മലയാളിയും.. രാഹുൽ ഗാന്ധിയുടെ വലംകൈ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻകോൺഗ്രസ് കുതിപ്പിന് പിന്നിൽ ഈ മലയാളിയും.. രാഹുൽ ഗാന്ധിയുടെ വലംകൈ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ

ഈ പെണ്‍കുട്ടികള്‍ക്കെതിരെ ക്രൂരമായ സൈബര്‍ ആക്രമണമാണ് സദാചാര രോഗികള്‍ അഴിച്ച് വിടുന്നത്. ജീവിതം തകര്‍ക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു കാര്യങ്ങള്‍. പെണ്‍കുട്ടികളില്‍ ഒരാള്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഓഡിയോ ക്ലിപ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് പെണ്‍കുട്ടി സംസാരിക്കുന്നത്.

കിളിനക്കോട്ടെ സദാചാരക്കമ്മിറ്റി

കിളിനക്കോട്ടെ സദാചാരക്കമ്മിറ്റി

ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തിന് സെല്‍ഫിയെടുത്തത് അടക്കമുളള കാര്യങ്ങളാണ് കിളിനക്കോട്ടെ സദാചാരക്കമ്മറ്റിക്കാരെ ചൊടിപ്പിച്ചത്. അതിനെതിരെ വീഡിയോയില്‍ പെണ്‍കുട്ടികള്‍ ശക്തമായി പ്രതികരിച്ചു. പിന്നാലെയാണ് കോളേജില്‍ പോയിട്ടുളള സദാചാര യൂത്തന്മാര്‍ പെണ്‍കുട്ടികളെ സദാചാരം പഠിപ്പിക്കാന്‍ വീഡിയോയുമായി എത്തിയത്. പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറഞ്ഞവ അക്ഷരം പ്രതി ശരിവെക്കുന്ന തരത്തിലാണ് യുവാക്കള്‍ പ്രതികരിച്ചത്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

കല്യാണത്തിന് വന്നാല്‍ നക്കിയിട്ട് പോകണമെന്നും പീഡിപ്പിച്ചിട്ട് ഇത്ര സന്തോഷമാണോ എന്നും ഇവിടെ നിങ്ങള്‍ക്ക് ലോഡ്ജ് ഇല്ല എന്നതുമടക്കം സംസ്‌ക്കാരം തുളുമ്പുന്ന വാക്കുകളായിരുന്നു ഇവരുടേത്. പെണ്‍കുട്ടികളുടെ പരാതി പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഒരു വശത്ത് നിന്നും വലിയ പിന്തുണ ലഭിക്കുമ്പോള്‍ തന്നെ മറുവശത്ത് കടുത്ത സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.

ജീവിതം തകര്‍ക്കരുത്

ജീവിതം തകര്‍ക്കരുത്

ഇതോടെയാണ് പെണ്‍കുട്ടികളിലൊരാള്‍ ജീവിതം തങ്ങളുടെ ജീവിതം തകര്‍ക്കരുത് എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. കിളിനക്കോട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയല്ല ആ വീഡിയോ എടുത്തത് എന്ന് പെണ്‍കുട്ടിഓഡിയോ ക്ലിപ്പില്‍ പറയുന്നു. തമാശയ്ക്ക് വേണ്ടി എടുത്ത വീഡിയോ ആണ്. അതിപ്പോള്‍ തങ്ങളുടെ ജീവിതം തകര്‍ക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് വേണ്ടിയാണ് തങ്ങള്‍ കിളിനക്കോട് പോയത്.

സെൽഫി എടുത്തപ്പോൾ കുരുപൊട്ടി

സെൽഫി എടുത്തപ്പോൾ കുരുപൊട്ടി

12 പെണ്‍കുട്ടികളും 4 ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. പുതിയ പെണ്ണിന്റെ കൂടെ നിന്ന് ഞങ്ങള്‍ സെല്‍ഫി എടുത്തിരുന്നു. അതൊക്കെ അവിടെ കൂടിയിരുന്ന ആളുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ആണ്‍കുട്ടികള്‍ ബൈക്കിന് പോയി. തങ്ങള്‍ നടന്നാണ് പോയത്. തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി മോശം പ്രചാരണം നടത്തുന്ന ഒരാള്‍ പിന്നാലെ വരികയും മോശമായി സംസാരിക്കുകയും ചെയ്തു.

തങ്ങളുടെ വീഡിയോ എടുത്തു

തങ്ങളുടെ വീഡിയോ എടുത്തു

ഞങ്ങള്‍ക്ക് മോശം ഉദ്ദേശം ഉണ്ടായിരുന്നുവെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് എന്നുമാണ് ഇയാള്‍ പ്രചാരണം നടത്തുന്നത്. തങ്ങള്‍ മൂന്ന് കിലോമീറ്ററോളം നടന്നപ്പോഴും അയാള്‍ പിന്തുടര്‍ന്നു. പിറകില്‍ നിന്നും വീഡിയോ എടുത്തു. നാട്ടിലെ ഗ്രൂപ്പുകളില്‍ എത്തിക്കുമെന്ന് പറഞ്ഞാണ് വീഡിയോ എടുത്തത്. ഇതോടെ തങ്ങള്‍ വേഗത്തില്‍ നടന്നു. കല്യാണത്തിന് വരാതിരുന്ന ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് വേണ്ടിയാണ് ആ വീഡിയോ എടുത്തത്.

എങ്ങനെയോ ലീക്കായി

എങ്ങനെയോ ലീക്കായി

ആ വീഡിയോ എങ്ങനെയോ ലീക്കായതാണ്. അത് കാരണം ഞങ്ങളുടെ ജീവിതം തന്നെ നശിക്കുന്ന അവസ്ഥയിലാണ്. കിളിനക്കോടിനെ അപമാനിക്കാനോ നാടിനെ നന്നാക്കാനോ ഒന്നുമല്ല വീഡിയോ എടുത്തത്. തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ആ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ തന്നെ തങ്ങള്‍ പരാതി നല്‍കി.

ആ വീഡിയോ ഡിലീറ്റ് ചെയ്യണം

ആ വീഡിയോ ഡിലീറ്റ് ചെയ്യണം

ആ സ്ഥലത്ത് വെച്ച് ഞങ്ങളെ അപമാനിച്ച ആള്‍ മാപ്പ് പറയുന്ന ഒരു വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ വീഡിയോ ഇനി ആരും ഷെയര്‍ ചെയ്യരുതെന്നും ഫോണില്‍ നിന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പ് അവസാനിക്കുന്നത്. പെണ്‍കുട്ടികളുടെ പരാതിയില്‍ യൂത്ത് ലീഗ് നേതാവ് അടക്കം 6 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

English summary
Audio clip of the girl goes viral in Kilinakkode issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X