അങ്ങേയറ്റം വേദന ജിഷ അനുഭവിയ്ക്കണമെന്ന് കൊലയാളി ആഗ്രഹിച്ചിരുന്നു? ഉപയോഗിച്ച ആയുധങ്ങള്‍...
പെരുമ്പാവൂര്‍: മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചതാണ് ജിഷ കൊലപാതകം. ഒരു പെണ്‍കുട്ടിയെ മാനുഷിക പരിഗണനകള്‍ ഒന്നും നല്‍കാതെ അതിക്രൂരമായി കൊന്നുതള്ളിയ പ്രതിയെ കാത്തിരിയ്ക്കുകയാണ് ജനങ്ങള്‍. നാല് തരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ജിഷയെ കൊന്നത്. അങ്ങേയറ്റം വേദന അനുഭവിച്ച് തന്നെ ജിഷ മരിയ്ക്കണമെന്ന് പോലും പ്രതി ആഗ്രഹിച്ചിരുന്നതായി സംശയിച്ച് പോകും.
കൊലാപതകത്തിന് ഉപയോഗിച്ചതില്‍ ജിഷയുടെ ഷാള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ജിഷയുടെ വീടും പരിസരവും അരിച്ച് പെറുക്കി നോക്കിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. പക്ഷേ നാല് ആയുധങ്ങള്‍ കൃത്യത്തിനായി പ്രതി ഉപയോഗിച്ചു എന്ന് പൊലീസ് പറയുന്നുണ്ട്.

മനുഷ്യമൃഗം
മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചതാണ് ജിഷ കൊലപാതകം. ഒരു പെണ്‍കുട്ടിയെ മാനുഷിക പരിഗണനകള്‍ ഒന്നും നല്‍കാതെ അതിക്രൂരമായി കൊന്നുതള്ളിയ പ്രതിയെ കാത്തിരിയ്ക്കുകയാണ് ജനങ്ങള്‍.

ആയുധങ്ങള്‍
നാല് തരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ജിഷയെ കൊന്നത് എന്നാണ് പൊലീസിന്റെ നിഗമനം.

പൈശാചികം
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നെഞ്ചിലും പുറത്തും, വീതിയുള്ള ആയുധം ഉപയോഗിച്ച് പിന്‍ഭാഗത്തും കുപ്പി ഉപയോഗിച്ച് നെഞ്ചിലും മുറിവേല്‍പ്പിച്ചു. ഇത് കൂടാതെ ഷോള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കുകയും ചെയ്തു

കണ്ടെത്താനിയില്ല
ജിഷയുടെ ഷാള്‍ ഒഴികെ പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങളോ പ്രതിയുടെ വസ്ത്രമോ മറ്റൊന്നും കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications