കിള്ളിക്കുറിശ്ശിമംഗലത്ത് കഥകളി ചെർപ്പുളശേരിയിൽ സപര്യ സര്‍ഗോത്സവം: പാലക്കാട് കലാ വസന്തം
പാലക്കാട്: ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്ത് നരകാസുരവധം കഥകളി അരങ്ങേറി. ഒറ്റപ്പാലം കഥകളി രംഗശാലയുടെ നേതൃത്വത്തിലാണ് പരിപാടി വേദിയിലെത്തിയത്. സദനം കൃഷ്ണന്‍കുട്ടി നരകാസുരനായും നരിപ്പറ്റ നാരായണന് നമ്പൂതിരി നക്രതുണ്ഡിയായും ഹരിപ്രിയ നമ്പൂതിരി ലളിതയായും ഡോ. ഗിരീഷ് മരങ്ങാട് ജയന്തനും ഇന്ദ്രനുമായും സദനം സദാനന്ദന് നരകാസുരപത്നിയായും വേഷമിട്ടു. കലാമണ്ഡലം മോഹനകൃഷ്ണന്, അത്തിപ്പറ്റ രവി, കോട്ടയ്ക്കല്‍ സന്തോഷ് (പാട്ട്), കലാമണ്ഡലം നാരായണന്‍നായര്‍, സദനം ജയരാജ്, കാറല്‍മണ്ണ കൃഷ്ണപ്രസാദ് (മദ്ദളം), സദനം രാമകൃഷ്ണന്, സദനം ജിതിന്, ശ്രീഹരി കിള്ളിക്കുറിശ്ശിമംഗലം (ചെണ്ട), കലാമണ്ഡലം ശിവരാമന്, കലാമണ്ഡലം നാരായണന് നമ്പൂതിരി (ചുട്ടി), കലാമണ്ഡലം അപ്പുണ്ണിത്തരകന്‍, ബാലന് മഞ്ജുതര, മോഹനന് മഞ്ജുതര എന്നിവര്‍ പശ്ചാത്തലവുമൊരുക്കി.

ചെര്‍പ്പുളശ്ശേരി ചളവറയിലെ സപര്യ-2018 സര്‍ഗോത്സവത്തില്‍ നടനചാതുരിയുടെ സൗന്ദര്യം ആവാഹിച്ച കുച്ചിപ്പുടിയോടെ സ്നേഹ ശശികുമാര്‍. 'സ്പിക് മാക്കെ' നോര്‍ത്ത് കേരള ചാപറ്ററിന്റെയും ചളവറ പഞ്ചായത്തിന്റെയും കൂട്ടായ്മയില്‍ ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയിലാണ് കുച്ചിപ്പുടി അരങ്ങേറിയത്. അന്നമാചാര്യ കീര്‍ത്തനത്തില്‍ ശൃംഗാരരസം, ശ്രീകൃഷ്ണലീല എന്നിവ ഉള്‍പ്പെടുത്തിയ ആട്ടപ്രാധാന്യമുള്ള ഭാഗങ്ങളും ബാലമുരളീകൃഷ്ണയുടെ കീര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ശിവലിംഗ വര്‍ണനയും അരങ്ങേറി.
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications