കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിള്ളിക്കുറിശ്ശിമംഗലത്ത് കഥകളി ചെർപ്പുളശേരിയിൽ സപര്യ സര്‍ഗോത്സവം: പാലക്കാട് കലാ വസന്തം

  • By Desk
Google Oneindia Malayalam News

പാലക്കാട്: ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്ത് നരകാസുരവധം കഥകളി അരങ്ങേറി. ഒറ്റപ്പാലം കഥകളി രംഗശാലയുടെ നേതൃത്വത്തിലാണ് പരിപാടി വേദിയിലെത്തിയത്. സദനം കൃഷ്ണന്‍കുട്ടി നരകാസുരനായും നരിപ്പറ്റ നാരായണന്‍ നമ്പൂതിരി നക്രതുണ്ഡിയായും ഹരിപ്രിയ നമ്പൂതിരി ലളിതയായും ഡോ. ഗിരീഷ് മരങ്ങാട് ജയന്തനും ഇന്ദ്രനുമായും സദനം സദാനന്ദന്‍ നരകാസുരപത്‌നിയായും വേഷമിട്ടു. കലാമണ്ഡലം മോഹനകൃഷ്ണന്‍, അത്തിപ്പറ്റ രവി, കോട്ടയ്ക്കല്‍ സന്തോഷ് (പാട്ട്), കലാമണ്ഡലം നാരായണന്‍നായര്‍, സദനം ജയരാജ്, കാറല്‍മണ്ണ കൃഷ്ണപ്രസാദ് (മദ്ദളം), സദനം രാമകൃഷ്ണന്‍, സദനം ജിതിന്‍, ശ്രീഹരി കിള്ളിക്കുറിശ്ശിമംഗലം (ചെണ്ട), കലാമണ്ഡലം ശിവരാമന്‍, കലാമണ്ഡലം നാരായണന്‍ നമ്പൂതിരി (ചുട്ടി), കലാമണ്ഡലം അപ്പുണ്ണിത്തരകന്‍, ബാലന്‍ മഞ്ജുതര, മോഹനന്‍ മഞ്ജുതര എന്നിവര്‍ പശ്ചാത്തലവുമൊരുക്കി.

onam-celebration

ചെര്‍പ്പുളശ്ശേരി ചളവറയിലെ സപര്യ-2018 സര്‍ഗോത്സവത്തില്‍ നടനചാതുരിയുടെ സൗന്ദര്യം ആവാഹിച്ച കുച്ചിപ്പുടിയോടെ സ്‌നേഹ ശശികുമാര്‍. 'സ്​പിക് മാക്കെ' നോര്‍ത്ത് കേരള ചാപറ്ററിന്റെയും ചളവറ പഞ്ചായത്തിന്റെയും കൂട്ടായ്മയില്‍ ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയിലാണ് കുച്ചിപ്പുടി അരങ്ങേറിയത്. അന്നമാചാര്യ കീര്‍ത്തനത്തില്‍ ശൃംഗാരരസം, ശ്രീകൃഷ്ണലീല എന്നിവ ഉള്‍പ്പെടുത്തിയ ആട്ടപ്രാധാന്യമുള്ള ഭാഗങ്ങളും ബാലമുരളീകൃഷ്ണയുടെ കീര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ശിവലിംഗ വര്‍ണനയും അരങ്ങേറി.
English summary
killikurisimangalam kathakali,ottapalam rangasala plays kathakali in palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X