കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; പിന്നിൽ തോമസ് ചിറ്റൂപ്പറമ്പനും ഉള്ളി ചിറ്റൂപ്പറമ്പനും...

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതിന് പിന്നാലെ കന്യാസ്ത്രീയുടെ കുടുംബത്തിന് നേരെ വധഭീഷണിയെന്ന് പരാതി. കന്യാസ്ത്രീയുടെ സഹോദരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എന്ത് ഹീനകൃത്യവും നടത്താന്‍ മടിയില്ലാത്ത, പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിനിരയായ സഹോദരിയ്‌ക്കൊപ്പം നിന്നതിനാലാണിതെന്നും പരാതിയിൽ പറയുന്നു.

<strong>മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!</strong>മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യം..... എട്ടുപാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപി വിരുദ്ധ മുന്നണി!!

ഫ്രാങ്കോയും അനുയായികളും കടുത്ത ശത്രുത പുലർത്തുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും തങ്ങൾക്ക് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ചിറ്റൂപ്പറമ്പന്‍, ഉണ്ണി ചിറ്റൂപ്പറമ്പന്‍ എന്നിവരാണ് ഭീഷണിക്ക് പിന്നിലെന്നും കന്യാസ്ത്രീയുടെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.

സഹോദരനെതിരെ വ്യാജ പരാതി

സഹോദരനെതിരെ വ്യാജ പരാതി

തന്റെ സഹോദരൻ ഡാർവിൻ ടി വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ഡാർവിനുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായികൾ കടത്ത ശത്രുതയിലാണ്. തുടർന്ന് ഡാർവിനെതിരെ പോലീസിൽ വ്യാജ പരാതികൾ നൽകുകയും ചെയ്തിട്ടുണ്ട്. പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ട് പോലീസ് തള്ളി കളഞ്ഞതുമണ്. നിരാഹാര സമരത്തിനിടെ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് ബിഷപ്പിന്റെ അനുയായി തോമസ് ചിറ്റുപ്പറമ്പൻ ഭീഷണി മുഴക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സ്വതന്ത്ര അന്വേഷണം

സ്വതന്ത്ര അന്വേഷണം

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറ് വരെ റിമാൻഡിൽ വെക്കാൻ കോടതി വിധിച്ചു. ഫ്രാങ്കോയെ പാല സബ്ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ക്രിമനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ജാമ്യഹരജിയില്‍ ഫ്രാങ്കോ ആരോപിക്കുന്നുണ്ട്. സിബിഐ അ്ന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി തള്ളുകയും പോലീസിനെ സ്വതന്ത്ര അന്വേ,ണത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പെറ്റി കേസ് പ്രതികൾക്കൊപ്പം...

പെറ്റി കേസ് പ്രതികൾക്കൊപ്പം...

പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ പാർപ്പിച്ചിരിക്കുന്നത്. കോടതി നടപടികള്‍ക്കു ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പിനെ സബ് ജയിലില്‍ എത്തിച്ചത്. സി ക്ലാസ് ജയിൽ ആയതുകൊണ്ട് തന്നെ കട്ടിൽ പോലും ബിഷപ്പിന് ലഭിക്കില്ല. പെറ്റി കേസ് പ്രതികൾക്കൊപ്പം തറയിൽ കിടക്കേണ്ടി വരും. ബിഷപ്പിനെ എത്തിച്ച സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റി കേസ് പ്രതികള്‍ക്കൊപ്പമാണ് ബിഷപ്പിന്റെ വാസം.

പിന്തുണയുമായി കെസിബിസി

പിന്തുണയുമായി കെസിബിസി

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത് വേദനാ ജനകമെന്ന വാദവുമായി കെസിബിസി രംഗത്ത് വന്നു. സംഭവത്തില്‍ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കന്യാസ്ത്രീകൾ കൊച്ചി ഹൈക്കോർട്ട് ജംഗ്ഷനിൽ നടത്തിയ സമരത്തെയും കെസിബിസി തള്ളിയിട്ടുണ്ട്. സമരം സഭയുടെ ശത്രുക്കള്‍ക്ക് കത്തോലിക്കാ സഭയെയും അധികാരികളെയും ചടങ്ങുകളെയും പരസ്യമായി അവഹേളിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തുവെന്നാണ് കെസിബിസിയുടെ അഭിപ്രായം.

കന്യാസ്ത്രീകൾ നടത്തിയ സമരം അംഗീകരിക്കില്ല

കന്യാസ്ത്രീകൾ നടത്തിയ സമരം അംഗീകരിക്കില്ല


കുറ്റം കോടതിയില്‍ തെളിയിക്കപ്പെടട്ടെ. എങ്കിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കു. നിരപരാധിയെങ്കില്‍ രക്ഷപ്പെടുകയും അപരാധിയെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും കെസിബിസിയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തില്‍ മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെസിബിസി വ്യക്തമാക്കുന്നു. അതേസമയം കന്യാസ്ത്രീകൾ എന്തിന്റെ പേരില്‍ നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

English summary
Killing threat against nun's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X