കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂര്‍ പ്ലാന്റ് ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു; സമരം തല്‍ക്കാലം പിന്‍വലിച്ചു

Google Oneindia Malayalam News

ബാലുശേരി: കിനാലൂരിലെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. നിര്‍ദിഷ്ട മാലിന്യപ്ലാന്റിന്റെ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രീദേവിയുടെ മദ്യപാനി ... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവും
പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഞ്ചായത്തും സര്‍വകക്ഷി സംഘങ്ങളും ജനകീയ സമരസമിതിയും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കാണും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരത്തോടെയാണ് കമ്പനി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. കോടതിയുടെ സംരക്ഷണവും കമ്പനിക്കുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ പരിശോധിക്കും. തീരുമാനമെടുക്കും മുന്‍പ് എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

kinalur
പ്രദേശത്തുകാര്‍ക്ക് ദോഷം ചെയ്യുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലത്തേയ്ക്ക് നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഉപരോധസമരം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെക്കുകയാണെന്ന് സമരസമിതി അറിയിച്ചു. സമരസമിതി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കുറുമ്പൊയില്‍, എന്‍.പി രാമദാസ്, പി.കെ നാസര്‍, എ.സി ബൈജു, ഷാജി കെ. പണിക്കര്‍, പി. ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!

English summary
kinalur plant construction stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X