വിവാദ വ്യവസായി നിസാമിന് കന്നട സിനിമാ നടിയുമായും ബന്ധം
തൃശൂര്‍: ശോഭ സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി നിസാമിന് മലായാളിയായ കന്നട സിനിമാ നടിയുമായി അടുത്തബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നിസാമിന്റെ മിക്ക ഇടപാടുകളും നടിയുമായി ബന്ധപ്പെട്ടാണെന്ന് പോലീസിന് സൂചന ലഭിച്ചു.
ബെംഗളൂരുവില്‍ താമസിക്കുന്ന നടിയെ പോലീസ് ചോദ്യം ചെയ്തതായാണ് വിവരം. നിസാമിന്റെ പല രഹസ്യങ്ങളും അറിയാമായിരുന്ന നടി ഇപ്പോള്‍ ഇയാളുമായി അകന്നു കഴിയുകയാണ്. കല്യാണം കഴിക്കാന്‍ നിസാം ശ്രമിച്ചെങ്കിലും അന്യമതസ്ഥയായതിനാല്‍ നടക്കാതെ പോവുകയായിരുന്നു. നിടിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

കോടിക്കണക്കിന് രൂപയുടെ ആഡംബര വാഹനമുള്ള നിസാമിന്റെ സാമ്പത്തിക ശ്രോതസ്സ് ആണ് പോലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, വന്‍ രാഷ്ട്രീയ പിടിപാടുള്ള നിസാമിനെ രക്ഷിക്കാന്‍ ഇതിനകം തന്നെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഭരണ കക്ഷിയില്‍പ്പെട്ട ചില മുതിര്‍ന്ന നേതാക്കള്‍ നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവരികയാണെന്ന് നേരത്തെതന്നെ വാര്‍ത്തകളുണ്ടായിരുന്നു.
ഉന്നതബന്ധമുളള നിസാമിനെതിരെ കാര്യമായ അന്വേഷണം വേണ്ടെന്നും കൊലപാതകശ്രമം മാത്രം അന്വേഷിച്ചാല്‍ മതിയെന്നും മേലുദ്യോഗസ്ഥരില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലും നിസാമിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും അന്വേഷണം ഉന്നതരിലെത്താതിരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications