കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് അന്തരാത്മാവിനെ ശാന്തമാക്കുന്നത്; സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന ട്വീറ്റില്‍ കിരണ്‍ ബേദി

Google Oneindia Malayalam News

പുതുച്ചേരി: നാസ റെക്കോര്‍ഡ് ചെയ്ത സൂര്യന്‍റെ ശബ്ദം ഓംകാരമാണെന്ന വ്യാജ വീഡിയോ പങ്കുവെച്ചതില്‍ വിശദീകരണവുമായി പുതുച്ചേരി ഗവര്‍ണറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദി. ട്വീറ്റ് ചെയ്തത് വ്യാജ വീഡിയോ ആണെങ്കിലും ഇത് കേള്‍ക്കുന്നത് നല്ലതാണന്നും അന്തരാത്മാവിനെ ശാന്തമാക്കുന്നുവെന്നും കിരണ്‍ ബേദി അറിയിച്ചതായി മാധ്യപ്രവര്‍ത്തകനായ മനീഷ് ചിബ്ബര്‍ ട്വീറ്റ് ചെയ്തു. കിരണ്‍ ബേദിയുടെ വാട്സാപ്പ് സന്ദേശമുള്‍പ്പെടെയാണ് ചിബ്ബറിന്‍റെ ട്വീറ്റ്.

കുട്ടനാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കും?: സീറ്റ് പിടിച്ചെടുക്കാന്‍ 'അരൂര്‍ ടീമിനെ' നിയോഗിച്ച് കെപിസിസികുട്ടനാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കും?: സീറ്റ് പിടിച്ചെടുക്കാന്‍ 'അരൂര്‍ ടീമിനെ' നിയോഗിച്ച് കെപിസിസി

വ്യാജ വീഡിയോ പങ്കുവെച്ചതിനെതില്‍ പരിഹാസവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയതോടെയാണ് മറുപടിയുമായി കിരണ്‍ ബേദി രംഗത്തെത്തിയത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ സൂര്യന്‍റെ ശബ്ദം റെക്കോര്‍ഡ് ചെയ്തെന്നും അത് ഓം എന്നാണെന്നും പറയുന്ന വീഡിയോ ആണ് കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവെച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍മീഡിയയില്‍ സജീവമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വീഡിയോയാണ് കിരണ്‍ ബേദി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

kiranbedi

സൂര്യന്‍റെ സോളാര്‍ ശബ്ദം നേരത്തെ നാസ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടിരുന്നു. ഇതിനെ വളച്ചൊടിച്ചാണ് സൂര്യന്‍റേത് ഓം കാര ശബ്ദമാണെന്ന വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഗൂഗിളില്‍ തിരഞ്ഞാല്‍ വളരെ എളുപ്പത്തില്‍ തന്നെ യാഥാര്‍ത്ഥ്യം മനസ്സിലാകുമെന്നിരിക്കേയാണ് സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണം കിരണ്‍ ബേദിയും ഏറ്റെടുത്തത്.

ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കിരണ്‍ ബേദിയെ പരിഹസിച്ച് രംഗത്ത് എത്തിയത്. ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്ന താങ്കളെപ്പോലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിച്ചത്.

English summary
kiran bedi's response to video of sun chanting om
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X