കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഡ്‌നി മോഷണത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

  • By Sruthi K M
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: ഒടുവില്‍ കിരണ്‍ കുമാറിന് കോടതി നീതി നല്‍കി. കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കിഡ്‌നി എടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സൗദി അറേബ്യയില്‍ ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് കിഡ്‌നി മോഷ്ടിച്ച സംഭവം നടക്കുന്നത് 2013 ല്‍ ആണ്. തട്ടിപ്പിന് ഇരയായ വ്യക്തി പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. എടവിലങ്ങ് പുളിക്കല്‍ കിരണ്‍ കുമാര്‍ ആണ് ഈ ദാരുണ സംഭവത്തിനു ഇരയായത്.

കൊടുങ്ങല്ലൂര്‍ എസ്.ഐ പത്മരാജിന് ആണ് കിരണ്‍ പരാതി കൊടുത്തത്. എന്നാല്‍ കിഡ്‌നി റാക്കറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ അന്നു അധികൃതര്‍ തയ്യാറായില്ല. പോലീസിന്റെ അനാസ്ഥ മൂലം ഒടുവില്‍ കിരണ്‍ കോടതിയെ സമീപിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് ഇപ്പോള്‍ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

kiran

ചെന്നൈയിലെ വിജയ് ആശുപത്രിയിലും ശ്രീലങ്കയിലുള്ള നവലോക ആശുപത്രിയിലും മെഡിക്കല്‍ ടെസ്റ്റ് എന്ന പേരില്‍ കിരണ്‍ കുമാറിനെ കൊണ്ടുപോയാണ് കിഡ്‌നി തട്ടിയെടുത്തത്. നവലോക ആശുപത്രിയില്‍ വെച്ചാണ് സംഭവം നടക്കുന്നത്. കിരണിനെ അബോധാവസ്ഥയിലാക്കിയ ശേഷം ഇടത് കിഡ്‌നി അടിച്ചു മാറ്റുകയായിരുന്നു. എടവിലങ്ങ് സ്വദേശി മനോജ്, എറണാകുളം സ്വദേശി രാജേഷ്, ലിജിന്‍, ചെന്നൈ സ്വദേശി റാം,വിനോദ്, നവലോകം ആശുപത്രിയിലെ ഡോക്ടര്‍മാരായ എ.എന്‍.എം. നാസര്‍, നളിനി ഗുണവത്സ, ഭാഗ്യ ഗുണദീപ്തി എന്നിവരാണ് കേസിലെ പ്രതികള്‍.

മനോജ് എന്ന ആള്‍ മറ്റുള്ളവരെ വിസ ഏജന്റുമാര്‍ എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്ന് കിരണ്‍ പറയുന്നു. അബോധാവസ്ഥയിലാക്കി ഓര്‍മ്മ തിരിച്ചുകിട്ടിയപ്പോളാണ് വയറിന് ഇടതുഭാഗത്ത് തുന്നിക്കെട്ടിയത് കണ്ടത്. കടുത്ത വേദന അനുഭവപ്പെട്ട കിരണ്‍ സംഭവം ആരാഞ്ഞപ്പോള്‍ ഇടത്തെ കിഡ്‌നി എടുത്തു എന്നാണ് കേസിലെ പ്രതികളില്‍ ഒരാള്‍ പറഞ്ഞത്. അക്കൗണ്ടില്‍ പണം ഇട്ടിട്ടുണ്ടെന്നും സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു എന്നാണ് കിരണ്‍ പറയുന്നു. തുന്നി കെട്ടിയ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് ചെന്നൈയിലേയ്ക്ക് പോകണം എന്നും പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു തയ്യാറാകാതെ വന്നപ്പോള്‍ വിമാന ടിക്കറ്റ് എടുത്ത് കൊച്ചിയിലേയ്ക്ക് കയറ്റി വിടുകയാണു ഉണ്ടായത്.

English summary
operation to remove Kiran kumar kidney case, court give punishment to accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X