കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഞ്ചി കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണം: കിസാന്‍ മോര്‍ച്ച

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇഞ്ചിക്ക് മാന്യമായ വില നല്‍കാതെ കച്ചവടക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഭാരതീയ കിസാന്‍ മോര്‍ച്ചാ ജില്ലാഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് കര്‍ഷകര്‍ ചൂഷണത്തിന് കൂടി വിധേയമാകുന്നത്. ഇത് ശക്തമായി തടയേണ്ടതുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

കൂടാതെ അപൂര്‍വ്വം സസ്യങ്ങളും നീരുറവകളും ചതുപ്പുകളും കൊണ്ട് സമ്പന്നമായ ബീനാച്ചി എസ്റ്റേറ്റ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് ബയോളജിക്കല്‍ പാര്‍ക്ക് ആരംഭിക്കണമെന്നും ഭാരതീയ കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു. 1971-ല്‍ ഈ എസ്റ്റേറ്റ് ദേശസാല്‍ക്കരിക്കാന്‍ കേരള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. മറ്റൊരു സംസ്ഥാന സര്‍ക്കാരിന്റെ ആയത് കൊണ്ട് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. ബയോളജിക്കല്‍ പാര്‍ക്ക് നിലവില്‍ വന്നാല്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കും. വിദേശ വിദ്യാര്‍ത്ഥികളും വിനോദ സഞ്ചാരികളുമടക്കം ധാരാളം പേരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ബയോളജിക്കല്‍ പാര്‍ക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടന്നും കിസാന്‍മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു.

kisanmorcha

സുല്‍ത്താന്‍ബത്തേരി വില്ലേജില്‍ റീസര്‍വ്വെ 231-ല്‍പ്പെട്ട 224.31 ഹെക്ടര്‍ വിസ്തീര്‍ണമുള്ള എസ്റ്റേറ്റില്‍ പകുതിയിലധികവും വനം തന്നെയാണ്. 90 ഏക്കറോളമുള്ള ഭൂമിയില്‍ അറുപത് ഹെക്ടറോളം സ്ഥലത്താണ് കാപ്പിത്തോട്ടമുള്ളത്. 90 ഏക്കറോളം ഭൂമി സ്ഥലം കൈയ്യേറ്റ ഭൂമിയുമാണ്. കടുവ, പുലി, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലം കൂടിയാണിത്. നിലവില്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. അശ്രദ്ധയും കെടുകാര്യസ്ഥതയും കാരണം കാപ്പിത്തോട്ടം നശിച്ചു കൊണ്ടിരിക്കുകയാണ്. സമയാസമയങ്ങളില്‍ ഇവിടെ യാതൊരുവിധ ജോലികളും നടക്കുന്നില്ല. കബനിയുടെ പോഷക നദിയായ ചുണ്ടോലിപ്പുഴയുടെ ഉദ്ഭവം പോലും ഇവിടെ നിന്നാണ്. സംസ്ഥാന സെക്രട്ടറി പി.കെ. സുരേഷ് അരി മുണ്ട, ജില്ലാ പ്രസിഡണ്ട് വി.കെ. രാജന്‍, ജില്ലാ സെക്രട്ടറി വേണു ഇടക്കണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
kisan-morcha against exploitation of farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X