ബലൂണ്‍ വില്‍പ്പനയില്‍ നിന്ന് മോഡലിലേക്ക്, കിസ്ബുവിന്റെ വളര്‍ച്ചയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഒരു ബലൂണ്‍ വില്‍പ്പനക്കാരിയെ ഒറ്റരാത്രി കൊണ്ട് മോഡലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉത്സവപ്പറമ്പില്‍ ബലൂണ്‍ വിറ്റു നടന്നിരുന്ന കിസ്ബു എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ് പറഞ്ഞുവരുന്നത്. ഒരുപക്ഷേ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന പെണ്‍കുട്ടിയെ ഒരു ഫോട്ടോഗ്രാഫറും സോഷ്യല്‍ മീഡിയയും ചേര്‍ന്ന് താരമാക്കി മാറ്റിയിരിക്കുകയാണ്. അര്‍ജുന്‍ കൃഷ്ണ എന്ന ഫോട്ടോഗ്രാഫര്‍ക്കാണ് ആ ക്രെഡിറ്റ്. ആണ്ടല്ലൂര്‍ കാവിന് സമീപം കണ്ടെത്തിയ കിസ്ബു എന്ന പെണ്‍കുട്ടിയുടെ അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പെടുത്തിയിരിക്കുന്നത്.

ആണ്ടലൂര്‍ ക്ഷേത്രത്തിന് സമീപം ബലൂണ്‍ വില്‍ക്കുന്ന പെണ്‍കുട്ടിയായിരുന്നു കിസ്ബു. എന്നാല്‍ ആ കുട്ടിയുടെ ഭാവി മികച്ചതാണെന്ന് അര്‍ജുന്‍ തിരിച്ചറിഞ്ഞിരുന്നു. അതാണ് ഫോട്ടോ എടുക്കുന്നതിലേക്ക് എത്തിച്ചത്. എടുത്ത ഫോട്ടോയിലൊന്ന് അര്‍ജുന്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് അര്‍ജുന്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. ഈ ഫോട്ടോ ഓണ്‍ലൈനില്‍ വൈറലായതോടെ കിസ്ബു അര്‍ജുന്റെ ഫോട്ടോഷൂട്ടില്‍ അഭിനയിക്കുകയായിരുന്നു. ഇത് അതിലേറെ വൈറലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം മാറി മറിഞ്ഞത്. പലതവണയാണ് കിസ്ബുവിന്റെ ചിത്രം അര്‍ജുന്‍ ഫോട്ടോയില്‍ പകര്‍ത്തിയത്.
എടുത്ത ചിത്രങ്ങളെല്ലാം കിസ്ബുവിനെയും അമ്മയെയും അര്‍ജുന്‍ കാണിച്ചിരുന്നു. അവര്‍ ശരിക്കും ഈ ഫോട്ടോയില്‍ അമ്പരന്ന് പോയിരുന്നു. ഇതിന് ശേഷമായിരുന്നു അര്‍ജുന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് ശേഷമായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രമ്യ പ്രജുല്‍ ആണ് കിസ്ബുവിന് മേക്കപ്പ് ഒരുക്കിയത്. ഫോട്ടോഷൂട്ടിന്റെ കാര്യം കിസ്ബുവിന്റെ കുടുംബവുമായി സംസാരിച്ചപ്പോള്‍ അവര്‍ ഇതിനോട് സമ്മതം മൂളി. അതോടെ ചിത്രങ്ങള്‍ എടുത്തു. അത് കിസ്ബുവിനെ സോഷ്യല്‍ മീഡിയയിലെ താരമാക്കി മാറ്റിയിരിക്കുകയാണ്. പെഡിക്യൂറും, മാനിക്യൂറും, ഫേഷ്യലും ചെയ്ത് മേക്കപ്പും കഴിഞ്ഞപ്പോള്‍ പ്രൊഫഷണല്‍ മോഡലിനെ പോലെയായിരുന്നു കിസ്ബു.
കേരളത്തനിമയുള്ള വസ്ത്രങ്ങളിലായിരുന്നു കിസ്ബുവിന്റെ ഫോട്ടോഷൂട്ട്. വടക്കേ ഇന്ത്യക്കാരിയാണെന്ന് ആരും പറയാത്ത വിധം മലയാളിത്തം തുളുമ്പുന്ന ചിത്രമായിരുന്നു അര്‍ജുന്‍ പകര്‍ത്തിയത്. ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് കിസ്ബുവിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് കമന്റുകള്‍ ഇട്ടത്. കേരളത്തില്‍ ഇത്തരമൊരു ഫോട്ടോഷൂട്ട് വൈറലാവുന്നത് ആദ്യമായിട്ടല്ല. നേരത്തെ മമ്മിക്ക എന്ന കൂലിത്തൊഴിലാളിയുടെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ളയാളായിരുന്നു മമ്മിക്ക്. ഒരു ലോക്കല്‍ ബ്രാന്‍ഡിന്റെ മോഡലാവുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications