അശ്ലീലം പറയുന്നതല്ല സീരിയലുകള്‍, സെന്‍സറിങിനെതിരെ ആഞ്ഞടിച്ച് കറുത്തമുത്തിലെ 'ബാലചന്ദ്രന്‍'
തിരുവനന്തപുരം: ടിവി സീരിയലുകള്‍ക്ക് സെന്‍സറിങ് എന്ന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ കിഷോര്‍ സത്യ. സിനിമ പോലെ തന്നെ ജനങ്ങളുമായി വൈകാരികമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖല ആയതിനാല്‍ സീരിയലുകള്‍ക്കും സെന്‍സറിങ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടാണ് കിഷോര്‍ പ്രതികരിച്ചത്.
സീരിയലുകള്‍ കൊള്ളില്ലെങ്കില്‍ പ്രേക്ഷകന്‍ സ്വയം ചാനല്‍ മാറ്റിക്കൂടേ? അങ്ങനെ ആളുകള്‍ കാണാത്ത സീരിയലുകള്‍ ചാനലുകള്‍ അവസാനിപ്പിയ്ക്കുകയില്ലേ? കിഷോര്‍ ചോദിയ്ക്കുന്നു. സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച വിവാദം വീണ്ടും സജീവമായത്.

അശ്ലീലം എന്നു പറയുന്നതിനെതിരെയാണ് സെന്‍സറിങ് കത്തിവെക്കണം എന്ന് പറയുകയാണെങ്കില്‍ സീരിയലുകള്‍ അശ്ലീലമായ രംഗങ്ങളോ വസ്ത്രധാരണങ്ങളോ വാക്കുകളോ ഉപയോഗിയ്ക്കുന്നില്ലെന്നും കിഷോര്‍. സ്ത്രീകളെ അശ്ലീലം പറയുന്നതോ, മോശമായ വാക്കുകള്‍ ഉപയോഗിയ്ക്കുന്നതോ, ലൈംഗികപരമായ കാര്യങ്ങളോ ഒന്നും തന്നെ സീരിയലുകളില്‍ കാണിയ്ക്കുന്നില്ല.












Click it and Unblock the Notifications