പോലീസ് പറ്റിച്ചു, ചുംബന സമരക്കാര്‍ തിരിച്ചും പറ്റിച്ചു
ആലപ്പുഴ: അങ്ങനെ ആ മുദ്രാവാക്യം വിജയിച്ചു. 'ആയിരം ഗുണ്ടകള്‍ക്ക് അര ചുംബനം'. സമരത്തിന് സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് കിസ്സ് എഗെയ്ന് ഫാസിസം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പറ്റിച്ച പോലീസിനെ സമരക്കാരും പറ്റിച്ചു. ഒരു സംഘത്തെ ആലപ്പുഴയില്‍ അറസ്റ്റ് ചെയ്തപ്പോള്‍ കിടങ്ങാംപറമ്പ് ക്ഷേത്ര പരിസരത്ത് വച്ച് മറ്റൊരു സംഘം സമരം നടത്തി.

ജനുവരി നാല് ഞാറാഴ്ച വൈകീട്ട്ട് മൂന്ന് മണിക്ക് ആലപ്പുഴ ബീച്ചില്‍ ആയിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. സമരത്തില്‍ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

സമരം തുടങ്ങും മുമ്പ് തന്നെ ആയിരക്കണക്കിന് കാഴ്ചക്കാര്‍ ബീച്ചിലെത്തിയിരുന്നു. ഇതില്‍ ശിവസേന പ്രവര്‍ത്തകരും മുസ്ലീം ലീഗ് യുവജന സംഘടനകളുടെ കൂട്ടായ്മയായ ആലപ്പി യൂത്ത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യം വിളികളുമായി സമരക്കാരെ നേരിടാന്‍ സജ്ജരായി തന്നെ നില്‍ക്കുകയായിരുന്നു.

സമരവേദിയില്‍ എത്തും മുമ്പ് തന്നെ മുപ്പതോളം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്കായിരുന്നു. ആലപ്പുഴയില്‍ നിന്ന് അല്പം ദൂരെയുള്ള അമ്പലപ്പുഴ സ്റ്റേഷനിലേക്ക് എന്തിനാണ് കൊണ്ടുപോയതെന്ന ചോദ്യവും ഉയര്‍ന്നു.

44 പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. സമരം പൊളിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് എല്ലാവരേയും ഞെട്ടിച്ച് കിടങ്ങാംപറമ്പില്‍ സമരം നടന്നത്. സ്ത്രീകളും പുരുഷന്മാരും അടക്കം 15 പേരാണ് ഇവിടെ സമരത്തില്‍ പങ്കെടുത്തത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരേയും അറസ്റ്റ് ചെയ്തു.
സമരക്കാരെ കസ്റ്റഡിയിലെടുത്ത അമ്പലപ്പുഴ പോലീസ് സ്റ്റേഷനും സമര വേദിയായി. ഉമ്മ വച്ചും പാട്ടുപാടിയും സമരക്കാര്‍ പോലീസ് സ്റ്റേഷനെ സമരവേദി ആക്കുകയായിരുന്നു. ഇതറിഞ്ഞ ശിവസേന പ്രവര്‍ത്തകര്‍ അവിടെത്തി മുദ്രവാക്യം വിളിച്ചു. സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നപ്പോഴും ശിവസേനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications