ആയിരം ഗുണ്ടകള്‍ക്ക് അര ചുംബനം... ആലപ്പുഴയില്‍ എന്തും സംഭവിക്കാം
ആലപ്പുഴ: കേരളം ഒരിക്കല്‍ കൂടി ചുംബന സമരത്തിന് വേദിയാകുമ്പോള്‍ സമരാനുകൂലികള്‍ മുന്നോട്ട് വക്കുന്ന മുദ്രാവാക്യം ഇതാണ്... 'ആയിരം ഗുണ്ടകള്‍ക്ക് അര ചുംബനം' . കിസ്സ് എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന കൂട്ടായ്മയാണ് ആലപ്പുഴയില്‍ ചുംബന സമരം നടത്തുന്നത്.
ആലപ്പുഴ കടപ്പുറത്ത് ജനുവരി നാലിന് വൈകീട്ട് നാല് മണിക്കാണ് കൂട്ടായ്മ. മുമ്പ് നടന്ന രണ്ട് സമരങ്ങളും സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ അനുഭവത്തില്‍ അധികൃതന്‍ വന്‍ സുരക്ഷയാണ് ഒരുക്കുന്നത്.

ഇത്തവണത്തെ ചുംബന സമരത്തിലും അക്രമ സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കാളികളായേക്കുമെന്നും പോലീസ് ഭയക്കുന്നുണ്ട്.
സമരത്തില്‍ എന്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറിയാലും ഉത്തരവാദിത്തം സംഘാടകര്‍ക്കായിരിക്കും എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് സംഘാടകര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുള്ള സംഘടനകള്‍ക്കാണ് പോലീസ് നോട്ടീസ് നല്‍കിയതെന്നാണ് സംഘാടകരുടെ വാദം.
എന്തായാലും പോലീസ് കരുതി തന്നെയാണ്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ വാഹനപരിശോധന തുടങ്ങിക്കഴിഞ്ഞു. ഹൈന്ദവ സംഘടനകളും മുസ്ലീം സംഘടനകളും ആണ് കോഴിക്കോടും കൊച്ചിയിലും സമരക്കാര്‍ക്കെതിരെ രംഗത്ത് വന്നത്. ഘര്‍ വാപസി അടക്കമുള്ള പരിപാടികളുമായി ഹൈന്ദവ സംഘടകള്‍ അടുത്തകാലത്തായി സജീവമായി നില്ക്കുന്ന സ്ഥലമാണ് ആലപ്പുഴ.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications