കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിലെ ചുംബനസമരം പൊളിക്കാന്‍ ചെന്നാല്‍ പോലീസ് പണിതരും

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: കൊച്ചിയിലും കോഴിക്കോടും ചുംബന സമരം അരങ്ങേറിയപപോള്‍ അതിനെ എതിര്‍ക്കാനെത്തിയവര്‍ അക്രമം അഴിച്ചുവിട്ടു. രണ്ടിടത്തും പോലീസ് സമരക്കാരെ എതിര്‍ക്കാന്‍ വന്നവര്‍ക്കൊപ്പമായിരുന്നുവെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ സമരം ആലപ്പുഴയിലേക്കെത്തുമ്പോള്‍ പോലീസ് കുറച്ചുകൂടി കരുതലിലാണ്.

കിസ് എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന കൂട്ടായ്മയാണ് ആലപ്പുഴയില്‍ ചുംബന സമരം സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടെ സമരം അക്രമാസക്തമായപ്പോള്‍ തന്നെ ഇവര്‍ ആലപ്പുഴയിലെ സമരപ്രഖ്യാരനം നടത്തിയിരുന്നു.

Kiss Police

സമരം അലങ്കോലപ്പെടുത്താന്‍ സാധ്യതയുള്ള സംഘടനകള്‍ക്ക് ആലപ്പുഴ പോലീസ് ഇപ്പോള്‍ തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് കിസ് എഗെയ്ന്‍സ്റ്റ് ഫാസിസത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. സമരം അലങ്കോലപ്പെടുത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം ആ സംഘടനകള്‍ക്കും സംഘടനാ നേതൃത്വത്തിനും ആയിരിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്.

Kiss against Fascism

കേരള പോലീസ് ആക്ട് പ്രകാരം ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നോട്ടീസ് ഇങ്ങനെയാണ്

- ആലപ്പുഴ ബീച്ചില്‍ വച്ച് 04-02-2015 തീയതി നടത്തുന്ന സമരചുംബനത്തോടനുബന്ധിച്ച് ടി സ്ഥലത്തോ, പരിസര പ്രദേശങ്ങളിലോ ഗുരുതരമായ ക്രമരാഹിത്യമോ, സമാധാന ലംഘനമോ, കൂടിയിരിക്കുന്ന ജനങ്ങള്‍ക്ക് പ്രകടമായതും, ഉടന്‍ സംഭവിക്കാവുന്നതും ആയ അപായമോ ഉണ്ടാവുകയാണെങ്കില്‍ ആയതിന് താങ്കളും താങ്കളുടെ സംഘടനയിലെ പ്രതിനിധികളും പൂര്‍ണമായും ഉത്തരവാദിയാകുന്നതും, താങ്കളുടേയും താങ്കളുടെ സംഘടനിയലെ പ്രതിനിധികളുടേയും പേരില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകന്നതുമാണെന്ന വിവരം അറിയിച്ചു കൊള്ളുന്നു-

ചുംബന സമരത്തിന്റെ സംഘാടകരും പോലീസ് അധികാരികളും സമരം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ പട്ടം പറത്തലിന് നിരോധനം ഉള്ളതിനാല്‍ സമരക്കാര്‍ ഇത്തരം പരിപാടികള്‍ ഒഴിവാകണമെന്ന് പോലീസ് നിര്‍ദ്ദശിച്ചിട്ടുണ്ട്.

English summary
Kiss against Fascism Kiss protest to be held at Alappuzha on 4 January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X