കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനസമരം, മര്‍ദ്ദനം, അറസ്റ്റ്, ഒടുവില്‍ അനീബിന് ജാമ്യം... മാവോയിസ്റ്റ് കഥകള്‍ പോലീസ് വിഴുങ്ങിയോ?

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ഞാറ്റുവേല സാംസ്കാരിക പ്രവർത്തകർ നടത്തിയ ചുംബന സമരത്തിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അനീബിന് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തേജസ് പത്രത്തിന്റെ റിപ്പോര്‍ട്ടാണിയാള്‍. സമരത്തിന്റെ പേരില്‍ അറസ്റ്റിലായവരെയെല്ലാം ജാമ്യത്തില്‍ വിട്ടപ്പോള്‍ അനീബിനെ മാത്രം ഗുരുതരമായ വകുപ്പുകള്‍ പോലീസ് ചുമത്തുകയായിരുന്നു.

മാര്‍ക്കസിസ്റ്റ് ലെനിനിസ്റ്റ് പോരാട്ട കൂട്ടായ്മയാണ് ഞാറ്റുവേല എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മാവോയിസ്റ്റുകള്‍ക്കായി സര്‍വേയും പ്രചരണങ്ങളൊക്കെ നടത്തുന്ന അനുഭാവികളാണോ എന്നും പോലീസ് സംശിയിക്കുന്നുവെന്നും പോലീസ് പറഞ്ഞു. പാട്ടും പടവും പടക്കോപ്പും സവര്‍ണ ഫാസിസത്തിനെതിരെ തൊടുത്തുവിെക്കുക തുടങ്ങിയ സമരാഹ്വാനങ്ങളാണ് ഇവരുടെ പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്.

 അറസ്റ്റു ചെയ്തത്

അറസ്റ്റു ചെയ്തത്

ഞാറ്റുവേല സാംസ്‌കാരിക സംഘം കോഴിക്കോട് നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെയാണ് അനീബിനെ പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ മര്‍ദ്ദിച്ചുവെന്നാണ് അനീബിനെതിരെയുള്ള ആരോപണം.

മഫ്തി പോലീസുമായി സംഘര്‍ഷം

മഫ്തി പോലീസുമായി സംഘര്‍ഷം

തേജസ് പത്രത്തിന്റെ റിപ്പോര്‍ട്ടറായ അനീബ് ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു. കവിയും വികലാംഗനുമായ അജിത്ത് പച്ചാടനെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അനീബ് പറയുന്നു. ഇതിനിടയില്‍ മഫ്തിയിലുള്ള ഒരു പോലീസുമായി സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്.

പോലീസ് മര്‍ദ്ദിച്ചു

പോലീസ് മര്‍ദ്ദിച്ചു

സ്‌റ്റേഷനിലെത്തിച്ച തന്നെ പോലീസ് മര്‍ദ്ദിക്കുകയും കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പാണ് അനീബിനെതിരെ പോലിസ് ചുമത്തിയിട്ടുണ്ടായിരുന്നത്.

അനീബിനെ വിട്ടയക്കണമെന്ന്

അനീബിനെ വിട്ടയക്കണമെന്ന്

പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരി മാധ്യമ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വെങ്കിടേഷ് രാമകൃഷ്ണന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവരാണ് പ്രസ്താവന ഇറക്കിയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

സംഘര്‍ഷ പ്രദേശങ്ങളില്‍ ജോലിചെയ്യേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും ഇത്തരം ഭീഷണികളുടെ നടുവിലാണെന്നും അനീബിന്റെ പേരില്‍ ഒരൊറ്റ കേസുപോലും എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

വളച്ചൊടിച്ച വാര്‍ത്തകള്‍

വളച്ചൊടിച്ച വാര്‍ത്തകള്‍

വളച്ചൊടിച്ച വാര്‍ത്തകളാണ് പോലീസ് അനീബിനെതിരെ നല്‍കുന്നത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പത്രക്കാരെ ഒതുക്കാനാണ് ശ്രമമെന്നും ഇവര്‍ ആരോപിച്ചു.

അനീബിന്റെ ഫോണ്‍ ഉപയോഗിച്ചത്

അനീബിന്റെ ഫോണ്‍ ഉപയോഗിച്ചത്

അനീബിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുകക്ള്‍ ടൗണ്‍ പോലീ്‌സ് ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. വാട്‌സ് ആപ് അക്കൗണ്ട് ഉള്‍പ്പെടെയുള്ളവ പോലീസ് ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് കൂട്ടുകാരി നസീബ ഡിജിപി സെന്‍കുമാറിന്‍ പരാതി നല്‍കിയിരിക്കുന്നത്.

English summary
kiss of love at calicut Court allow to bail for Aneeb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X