Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

സ്വകാര്യ വീഡിയോകള്‍ രാഹുലും രശ്മിയും മനപൂര്‍വ്വം കാണിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

Posted by:
Published: Tuesday, November 24, 2015, 11:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി:ചുംബനസമരത്തിനെ അനുകൂലിച്ചവരും പങ്കെടുത്തവരുമെല്ലാം രാഹുല്‍ പശുപാലനെ തള്ളി പറയുകയാണ്. തങ്ങളുടെ കയ്യില്‍ നിന്നും രാഹുല്‍ പശുപാലന്‍ പണം വാങ്ങി പറ്റിച്ചു എന്നും പറഞ്ഞു കൊണ്ട് സുഹൃത്തുക്കള്‍ വരെ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ അച്ഛന്‍ പശുപാലന്‍ വരെ മകനെതിരെ പ്രതികരിക്കുകയാണ് ചെയ്തത്.

എല്ലാ സാക്ഷികളും തെളിവുകളും രാഹുലിനു നേരെ വിരല്‍ ചൂണ്ടുമ്പോള്‍ രാഹുല്‍ പശുപാലന്റെ കുരുക്കു ഒന്നുകൂടി മുറുകുകയാണ്. ചുംബനസമരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ ഇരകളാക്കാന്‍ രാഹുല്‍ പശുപാലന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായാണ് യുവതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് സമരത്തില്‍ പങ്കെടുത്ത യുവതിയുടെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടികളെ ഇരകളാക്കി

ചുംബന സമരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഇരകളാക്കിയെന്നാണ് സമരത്തില്‍ പങ്കെടുത്ത യുവതി വെളിപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ ഇതില്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും മനസിലാകണമെന്ന് തോന്നണമെന്നും ഇവര്‍ പറഞ്ഞത്രേ.

സ്വകാര്യ വീഡിയോ

സമരത്തിന്റെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താനും സുഹൃത്തുക്കളും രാഹുലിന്റെയും രശ്മിയുടെയും ഫഌറ്റില്‍ പോയിരുന്നു. എന്നാല്‍ അവിടെ കണ്ടത് നെഗറ്റീവായ കാര്യങ്ങളായിരുന്നുവെന്നാണ് യുവതി പറയുന്നത്. കമ്പ്യൂട്ടറില്‍ സ്വകാര്യ വീഡിയോ കാണാന്‍ ഇടയായിയെന്നാണ് യുവതി പറയുന്നത്.

ബോധപൂര്‍വ്വം ചെയ്തു

രാഹുലും രശ്മിയും തമ്മിലുള്ള സ്വകാര്യ വീഡിയോ കമ്പ്യൂട്ടറില്‍ കാണിച്ചത് ബോധപൂര്‍വ്വമായിരുന്നുവെന്നാണ് തോന്നിയതെന്നും യുവതി പറഞ്ഞു. രഹസ്യമായി സൂക്ഷിക്കേണ്ടത് പലതും പബ്ലിക്കാക്കി വെച്ചത് അറിഞ്ഞു കൊണ്ടായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും യുവതി പറയുന്നു.

വ്യക്തിഹത്യ നടത്തിയതിനു പിന്നില്‍

ചുംബന സമരത്തില്‍ പങ്കെടുത്ത പല യുവതികളെയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനു പിന്നില്‍ രാഹുലാണെന്ന സംശയവും ഉണ്ടെന്ന് യുവതി വ്യക്തമാക്കുന്നു.

English summary
online sexracket rahul pashupalan reshmi r nair women reveals

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like