തിരുവനന്തപുരം:പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും അറസ്റ്റിലായതോടെ ചുംബന സമരക്കാരെ ഒന്നടങ്കം ആക്ഷേപിയ്ക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയിരിയ്ക്കുകയാണ്. ചുംബന സമരത്തെ എതിര്‍ത്ത യുവമോര്‍ച്ച ഉള്‍പ്പടെയുള്ള സംഘടനകള്‍ രാഹുലിന്റെ അറസ്റ്റോടെ സമരത്തിനെതിരെ വീണ്ടും തലപൊക്കി.
ചുംബന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മുന്‍നിരയില്‍ ഉണ്ടായിരുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ലാസര്‍ ഷൈനും യുവമോര്ച്ചക്കാരില് നിന്നും ചില 'അതിക്രമങ്ങ'ളൊക്കെ നേരിടേണ്ടി വന്നു. സ്വന്തം നാട്ടിലെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചായിരുന്നു ലാസറിനോട് യുവമോര്‍ച്ച അന്നത്തെ 'കണക്ക്' തീര്‍ത്തത്. രാഹുല്‍ പശുപാലനെ പിന്തുണച്ചെന്ന് ആരോപിച്ചായിരുന്നു പോസ്റ്റര്‍ ആക്രമണം.
{photo-feature}
ഇ...ങ്ങനെ...യൊക്കെ പറയാമോ?ട്രോള്‍സ് ഫ്രം വേലി ബൈ: നമ്മ ബ്രോസ്.ഒരു പത്തെണ്ണം കൂടിയുണ്ട്. ആശയം തരൂ... പേപ്പറ് റെഡി!:)
Posted by Lasar Shine on Sunday, November 22, 2015
Please read our comments policy before posting