സ്വന്തം ഭര്‍ത്താവിനെ ചുംബിച്ചതിന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ നടപടി
കോഴിക്കോട്: കോഴിക്കോട്ട് നടന്ന ചുംബനസമരത്തില്‍ പങ്കെടുത്ത തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ കാരണംകാണിക്കല്‍ നോട്ടീസ്. സ്വന്തം ഭര്‍ത്താവിനെ ചുംബിച്ചതിനാണ് തിരക്കഥാകൃത്ത് ദീദി ദാമോദരനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ദീദി അധ്യാപികയായി ജോലി ചെയ്യുന്ന കോഴിക്കോട് ഐഎച്ച്ആര്‍ഡി കേന്ദ്രം ഡയറക്ടറാണ് കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് നോട്ടീസിലുളളത്. സ്വന്തം ഭര്‍ത്താവിനെ ചുംബിച്ചതിന് എന്ത് വിശദീകരണമാണ് നല്‍കേണ്ടതെന്നാണ് ദീദി ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട അധ്യാപിക ചുംബനസമരത്തില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയെന്നാണ് ആരോപണം.

രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാതൃകാപരമായി അധ്യാപികയെ ശിക്ഷിക്കണമെന്ന ഊമക്കത്തിലെ ആവശ്യം പരിഗണിച്ചാണ് ഡയറക്ടര്‍ വിശദീകരണം തേടിയത്. ജീവിതപങ്കാളിയെ ചുംബിച്ചത് അധികൃതര്‍ക്ക് കുറ്റകരമാകുന്നതെങ്ങനെയെന്നാണ് ദീദി ഇതിനെതിരെ പ്രതികരിച്ചത്.
ഡീസന്റ് ബിഹേവിയറിനെ നിര്വചിക്കുന്നതെങ്ങനെയാണ് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ദീദി ചോദിക്കുന്നു. അവധിദിവസം ചുംബനസമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിക്കെതിരെ നടപടി എടുക്കാമെങ്കില്‍ പ്രവര്‍ത്തി സമയത്തിന് ശേഷം ബാറില്‍ മദ്യപിക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്കനടപടിയുണ്ടാകുമോ എന്നറിയണമായിരുന്നു എന്നും ദീദി ചോദിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications