'ചുംബന സമരം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിന് മുട്ടന്‍ പണി കിട്ടി... കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും
കൊച്ചി: ശിവസേനക്കാരുടെ സദാചാര പോലീസിങ്ങിനെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത് മുട്ടന്‍ പണി. ലൈവ് റിപ്പോര്‍ട്ടിങ്ങിലാണ് കുടുങ്ങിപ്പോയത്.
ചുംബന സമരത്ത് ആഹ്വാനം ചെയ്തവരില്‍ ഒരാളായ ലാസര്‍ ഷൈനിന്രെ തത്സമയ പ്രതികരം എടുക്കുകയായിരുന്നു റിപ്പോര്‍ട്ടര്‍. അപ്പോഴാണ് പെട്ടെന്ന് ഒരു 'പ്രശ്നം' നടന്നത്.
ചുംബന സമരത്തിനിടെ സംഘര്‍ഷം എന്ന രീതിയില്‍ ആയി പിന്നെ റിപ്പോര്‍ട്ട്. ലാസര്‍ ഷൈനിലേക്ക് പോകും മുമ്പ് സംഘര്‍ഷത്തിലേക്ക് പോകാം എന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു... പക്ഷേ അത് സംഘര്‍ഷമേ ആയിരുന്നില്ല!!!

ചുംബന സമരത്തിന്റെ നേതാവ് എന്ന് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ലാസര്‍ ഷൈനിനെ അവതരിപ്പിച്ചത്. എന്നാല്‍ താന്‍ സമരത്തിന്റെ നേതാവല്ലെന്നും, ഈ സമരത്തിന് അങ്ങനെ നേതാക്കന്മാര് ആരും ഇല്ലെന്നായിരുന്നു ലാസര്‍ ഷൈനിന്റെ പ്രതികരണം.

അതിനിടയിലാണ് ഒരു സംഘര്‍ഷത്തിന്റെ ശബ്ദം കേട്ടത്. ക്യാമറ നേരെ അങ്ങോട്ട് തിരിഞ്ഞു. രണ്ട് മൂന്ന് പേര് പരസ്പരം ചീത്ത വിളിക്കുന്ന, തള്ളിമാറ്റുന്നു.

അതാ, ചുംബന സമരത്തില്‍ പങ്കെടുക്കാനെത്തിവര്ക്കിടയില് സംഘര്‍ഷം എന്നായി ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍. ക്യാമറ പിന്നെ അങ്ങോട്ടായി.

പിന്നീട് കുറച്ച് നേരം ഇത് തന്നെ ആയി റിപ്പോര്‍ട്ടിങ്. സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം, എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാമെന്ന്. ഒരു പെണ്‍കുട്ടിയുടെ മുടിക്കുത്തിന് പിടിക്കുന്നു എന്നൊക്കെ പറഞ്ഞുകളഞ്ഞു

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് തെരുവ് നാടകം ആയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവകലാസാഹിതി പ്രവര്‍ത്തകരായിരുന്നു നാടകം അവതരിപ്പിച്ചത്.
ചുംബന സമരം പല മാധ്യമങ്ങളും ലൈവ് ആയിത്തന്നെ കാണിച്ചു. കിസ്സ് ഓഫ് ലവ് പേജില്‍ ഫേസ്ബുക്ക് ലൈവ് വീഡിയോ സ്ട്രീമിങ്ങും ഉണ്ടായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications