കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചുംബന സമരം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിന് മുട്ടന്‍ പണി കിട്ടി... കണ്ടാല്‍ ചിരിച്ച് മണ്ണ് കപ്പും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ശിവസേനക്കാരുടെ സദാചാര പോലീസിങ്ങിനെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത് മുട്ടന്‍ പണി. ലൈവ് റിപ്പോര്‍ട്ടിങ്ങിലാണ് കുടുങ്ങിപ്പോയത്.

ചുംബന സമരത്ത് ആഹ്വാനം ചെയ്തവരില്‍ ഒരാളായ ലാസര്‍ ഷൈനിന്‍രെ തത്സമയ പ്രതികരം എടുക്കുകയായിരുന്നു റിപ്പോര്‍ട്ടര്‍. അപ്പോഴാണ് പെട്ടെന്ന് ഒരു 'പ്രശ്‌നം' നടന്നത്.

ചുംബന സമരത്തിനിടെ സംഘര്‍ഷം എന്ന രീതിയില്‍ ആയി പിന്നെ റിപ്പോര്‍ട്ട്. ലാസര്‍ ഷൈനിലേക്ക് പോകും മുമ്പ് സംഘര്‍ഷത്തിലേക്ക് പോകാം എന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു... പക്ഷേ അത് സംഘര്‍ഷമേ ആയിരുന്നില്ല!!!

ലാസര്‍ ഷൈന്‍ നേതാവാണോ?

ചുംബന സമരത്തിന്റെ നേതാവ് എന്ന് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ലാസര്‍ ഷൈനിനെ അവതരിപ്പിച്ചത്. എന്നാല്‍ താന്‍ സമരത്തിന്റെ നേതാവല്ലെന്നും, ഈ സമരത്തിന് അങ്ങനെ നേതാക്കന്‍മാര്‍ ആരും ഇല്ലെന്നായിരുന്നു ലാസര്‍ ഷൈനിന്റെ പ്രതികരണം.

അതാ വരുന്നു സംഘര്‍ഷം

അതിനിടയിലാണ് ഒരു സംഘര്‍ഷത്തിന്റെ ശബ്ദം കേട്ടത്. ക്യാമറ നേരെ അങ്ങോട്ട് തിരിഞ്ഞു. രണ്ട് മൂന്ന് പേര്‍ പരസ്പരം ചീത്ത വിളിക്കുന്ന, തള്ളിമാറ്റുന്നു.

റിപ്പോര്‍ട്ടര്‍ ഉറപ്പിച്ചു... സംഘര്‍ഷം തന്നെ

അതാ, ചുംബന സമരത്തില്‍ പങ്കെടുക്കാനെത്തിവര്‍ക്കിടയില്‍ സംഘര്‍ഷം എന്നായി ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍. ക്യാമറ പിന്നെ അങ്ങോട്ടായി.

കുറച്ച് നേരം 'സംഘര്‍ഷം' തന്നെ

പിന്നീട് കുറച്ച് നേരം ഇത് തന്നെ ആയി റിപ്പോര്‍ട്ടിങ്. സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം, എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാമെന്ന്. ഒരു പെണ്‍കുട്ടിയുടെ മുടിക്കുത്തിന് പിടിക്കുന്നു എന്നൊക്കെ പറഞ്ഞുകളഞ്ഞു

നാടകമായിരുന്നു... റിപ്പോര്‍ട്ടര്‍ ചമ്മി

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് തെരുവ് നാടകം ആയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവകലാസാഹിതി പ്രവര്‍ത്തകരായിരുന്നു നാടകം അവതരിപ്പിച്ചത്.

ചുംബന സമരം പല മാധ്യമങ്ങളും ലൈവ് ആയിത്തന്നെ കാണിച്ചു. കിസ്സ് ഓഫ് ലവ് പേജില്‍ ഫേസ്ബുക്ക് ലൈവ് വീഡിയോ സ്ട്രീമിങ്ങും ഉണ്ടായിരുന്നു.

English summary
Kiss of Love: Asianet News blunder on Live Reporting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X