ഫ്രീ തിങ്കേഴ്‌സ് പൂട്ടിച്ചവര്‍ കിസ്സ് ഓഫ് ലവും പൂട്ടിച്ചു
കൊച്ചി: ഫ്രീ തിങ്കേഴ്‌സ് എന്ന് ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടിച്ചതുപോലെ കിസ്സ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജും പൂട്ടിച്ചു. ഒക്ടോബര്‍ 3 തിങ്കളാഴ്ച രാവിലെ മുതല്‍ പേജ് കാണ്മാനില്ല. കിസ്സ് ഓഫ് ലവ് എന്ന പേരില് പുതിയ പേജ് തുടങ്ങിയിട്ടുണ്ട്.
സദാചാര പോലീസിനെതിരായ നീക്കത്തിനെതിര സംഘടിത ആക്രമണമാണ് നടക്കുന്നതെന്നാണ് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഫേസ്ബുക്കില്‍ സ്വതന്ത്ര ചിന്തകരുടെ ഗ്രൂപ്പ് മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതിന് പിന്നില്‍ മതമൗലിക സംഘടനകളായിരുന്നു. ഇത്തരം ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

ഫ്രീ തിങ്കേഴ്‌സിനെ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരാണ് ശക്തിയുക്തം എതിര്‍ത്തിരുന്നതെങ്കില്‍ കിസ്സ് ഓഫ് ലവിന്റെ കാര്യത്തില്‍ എതിര്‍പ്പ് അത്തരത്തിലല്ല. എല്ലാ മതവിഭാഗക്കാരും ചുംബനക്കൂട്ടായ്മക്ക് എതിരായിരുന്നു.
ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് എഴുപതിനായരത്തിലധികം ലൈക്കുകള്‍ സ്വന്തമാക്കിയ പേജ് ആയിരുന്നു കിസ്സ് ഓഫ് ലവിന്റേത്. സമാനമായ സമയത്ത് കിസ്സ് ഓഫ് ലവിനെതിരെ തുടങ്ങിയ പല ഗ്രൂപ്പുകളും ക്ലച്ച് പിടിക്കാതെ പോവുകയും ചെയ്തിരുന്നു.
കിസ്സ് ഓഫ് ലവ് പേജിന്റെ അഡ്മിന്‍മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളും ഏറെ നേരം ബ്ലോക്ക് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു. കൊച്ചിയിലെ ചുംബനക്കൂട്ടായ്മ സംഘര്‍ഷത്തില്‍ കലാശിച്ചിട്ടും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം നേടിയതോടെയാണ് ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചത്.












Click it and Unblock the Notifications