ബ്ലോക്ക് ചെയ്ത കിസ്സ് ഓഫ് ലവ് ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചു
കൊച്ചി: ഒരു വിഭാഗം ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ബ്ലോക്ക് ചെയ്യപ്പെട്ട കിസ്സ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജ് തിരിച്ചുവന്നു. പേജിന്റെ അഡ്മിന്മാര് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടാണ് പേജ് തിരിച്ചുകൊണ്ടുവന്നത്.
കിസ്സ് ഓഫ് ലവിന്റെ പേജ് ചിലര്‍ ഹാക്ക് ചെയ്തു എന്നാണ് തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നീട് സൈബര്‍ സെല്ലിന്റെ ഇടപെടലുണ്ടോ എന്നും സംശയിച്ചു. മാസ് റിപ്പോര്‍ട്ടിങ് വഴി ബ്ലോക്ക് ചെയ്യിച്ചതാണോ എന്നും സംശയം ഉണ്ടായിരുന്നു.

വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പേജിനെ താത്കാലികമായി വിലക്കിയതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചുവെന്ന് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് കാര്യങ്ങള്‍ വിശദമാക്കിയതോടെ പേജ് വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
കിസ്സ് ഓഫ് ലവിന്റെ പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്തതിനൊപ്പം ഫ്രീതിങ്കേഴ്സ് എന്ന ഗ്രൂപ്പും ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു കിസ്സ് ഓഫ് ലവ് ചുംബനക്കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ് ഇതുവരെ തിരിച്ചുവന്നിട്ടില്ല.
എഴുപത്തി അയ്യായിരത്തോളം പേരാണ് കിസ്സ് ഓഫ് ലവിന്റെ പേജ് ലൈക്ക് ചെയ്തിരിക്കുന്നു. പേജ് അപ്രത്യക്ഷമായ ഉടന്‍ തന്നെ അതേ പേരില്‍ പുതിയൊരു പേരും സൃഷ്ടിക്കപ്പെട്ടിരുന്നു. അല്പ നേരം കൊണ്ട് മൂവായിരത്തി അഞ്ഞൂറിലധികം ലൈക്കാണ് ആ പേജും നേടിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications