വീണ്ടും ചുംബന സമരം, സമരം സംഘടിപ്പിക്കുന്നത് ഞാറ്റുവേല
കോഴിക്കോട്: വീണ്ടും ചുബന സമരം സംഘടിപ്പിക്കുന്നു. സാംസ്‌കാരിക സംഘടനയായ ഞാറ്റുവേലയാണ് ഫാസിസത്തിനെതിരേയും അസഹിഷ്ണുതയ്‌ക്കെതിരേയും ചുംബന സമരം സംഘടിപ്പിക്കുന്നത്. പുതുവത്സര ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മുമ്പും കിസ് ഓഫ് ലവ്
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു.

രാഹുലിന്റേയും രശിമിയുടേയും അറസ്റ്റ്
കിസ് ഓഫ് ലവിന് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനും രശ്മി നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായതോടെ കിസ് ഓഫ് ലവ് നടത്തിയത് പ്രതിഷേധനല്ലെന്നും കച്ചവടമായിരുന്നു എന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫാസിസ്റ്റ് വിരുദ്ധ വികാരം
കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കാനാണ് ഈ പരിപാടിനടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

തെരുവ്, പോരാട്ട വേദിയാകും
ചുംബനത്തെരുവില്‍ സമരത്തിനെത്തുന്ന യുവതി യുവാക്കള്‍ പങ്കാളിത്ത ജീവിത പ്രഖ്യാപനം നടത്തും. കെട്ട് താലി പൊട്ടിച്ചെറിഞ്ഞ് ജാതി മേല്‍ക്കോയ്മയുടേയും പുരുഷാധിപത്യത്തിന്റേയും അടിവേരുകള്‍ അറുക്കാന്‍ സമരത്തില്‍ ആഹ്വാനം ചെയ്യുമെന്ന് ഞാറ്റുവേല ഭാരവാഹികള്‍ പറഞ്ഞു.

വഴികാട്ടിയായത് മനുഷ്യസംഗമത്തിലെ വിജയം
കൊച്ചിയില്‍ ഫാസിസത്തിന് എതിരെ സംഘടിപ്പിക്കപ്പെട്ട മനുഷ്യസംഗമത്തിലെ വിജയമാണ് കോഴിക്കോടും സമരം സംഘടിപ്പാക്കാന്‍ തയ്യാറെടുക്കുന്നത്.

കലാപരിപാടികള്‍ അനവധി
കോഴിക്കോടിന്റെ തെരുവില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ട്പാടിയും, നൃത്തം ചെയ്തും, തെരുവ് ചുംബനം നടത്തിയുമാണ് പരിപാടി മുന്നോട്ടുപോവുക.












Click it and Unblock the Notifications