തൃശ്ശൂര്‍ ജനങ്ങളെയും ചുംബനസമരക്കാര്‍ പറ്റിച്ചു
തൃശ്ശൂര്‍: ഇത്തവണയും പോലീസും ജനങ്ങളും ഇളഭ്യരായി തിരിച്ചുപോയി. എന്നാലും ചുംബനസമരക്കാര്‍ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലായിരുന്നു. കാണാന്‍ വന്ന ജനങ്ങളുടെ കാത്തിരിപ്പിനെ എങ്കിലും നിങ്ങള്‍ ഓര്‍ക്കണമായിരുന്നു. തൃശ്ശൂരില്‍ ഞായറാഴ്ച ചുംബനസമരം നടക്കുമെന്ന് പറഞ്ഞ് നൂറോളം പേര് ഒഴുകിയെത്തി. എന്നാല്‍ അവിടെയും ചുംബനം നടന്നില്ല. കണ്ണൂരിലെ ജനങ്ങളെ പറ്റിച്ചതു പോലെ തന്നെ ചുംബനസമരക്കാര്‍ തൃശ്ശൂര്‍ ജനങ്ങളെയും പറ്റിച്ചു.
ചുംബനം കാണാന്‍ എത്തിയവരും സമരക്കാരെ അടിച്ചോടിക്കാനെത്തിയവരും നാണംകെട്ട് മടങ്ങി പോയി. പോലീസുകാരാകട്ടെ വെറും നോക്കുകുത്തികളായി പോയി. സമരം പ്രഖ്യാപിച്ച ചുംബനക്കാര് വരാതിരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ലല്ലോ. കണ്ണൂരും ഇതു തന്നെയല്ലെ നടന്നത്. എന്നാല്‍ ബോധമില്ലാതെ സമയം കളഞ്ഞ് ലൈവായി ഉമ്മ വെക്കുന്നത് കാണാന്‍ വരേണ്ട കാര്യമുണ്ടായിരുന്നോ.

തൃശ്ശൂര്‍ നഗരത്തില്‍ നാലിടത്തു ചുംബനസമരം നടക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ട് എത്തിയ ജനങ്ങളും പോലീസുകാരും ശിവസേന പ്രവര്‍ത്തകരും കൈയും കെട്ടി നോക്കി നിന്നു. ചുംബനസമരക്കാരുടെ പൊടിപോലും കണ്ടുപിടിക്കാന്‍ ആയില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എല്ലാവരും വിടവാങ്ങി.
ചൂരലുമായി എത്തിയ ശിവസേനക്കാര്‍ പൂരപറമ്പില്‍ ലൈസന്‍സ് കിട്ടിയവരെ പോലെ നിന്നു. നിന്നു ക്ഷീണിച്ചപ്പോള്‍ ഇളിഭ്യരായി മടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തായാലും ചുംബനസമരം നടക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തവര്‍ ഇതു മറഞ്ഞിരുന്നു കണ്ട് ചിരിച്ചിട്ടുണ്ടാവും. ഇത്തിരിനേരം പോലീസിനെയും ശിവസേനക്കാരെയും വട്ടം കറക്കുവാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെ..
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications