ചരിത്രം തിരുത്താന്‍ മറൈന്‍ ഡ്രൈവില്‍ ചുംബനക്കൂട്ടായ്മ; ചൂരല്‍ കഷായവുമായി ശിവസേന
കൊച്ചി: സദാചാര പോലീസിനെതിരായ പ്രതിഷേധമെന്ന പേരില്‍ ചുംബന കൂട്ടായ്മ നവംബര്‍ 2 ന് വൈകുന്നേരം കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. ചുംബന കൂട്ടായ്മയെ ചൂരല്‍ കഷായം കൊണ്ട് നേരിടുമെന്നാണ് ശിവസേന ഉയര്‍ത്തിയിരിക്കുന്ന ഭീഷണി.
അനാശാസ്യം ആരോപിച്ച് കോഴിക്കോട്ട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷധേിച്ചായിരുന്നു കിസ്സ് ഓഫ് ലവ് എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങുകയും ചുംബന കൂട്ടായ്മ പ്രഖ്യാപിക്കുകയും ചെയ്തത്. വിവിധ മേഖലകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

പോലീസ് തുടക്കത്തില്‍ സമരത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ തടയില്ലെന്നാണ് വിവരം. കോടതി വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കമിതാക്കള്‍ക്ക് മാത്രം ചുംബിക്കാനുള്ള ഒരു പരിപാടിയല്ല തങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരങ്ങള്‍ക്കും, ദമ്പതിമാര്‍ക്കും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പര്‌സപരം ചുംബനങ്ങള്‍ കൈമാറാം. അല്ലാത്ത പക്ഷം ഒരു ആശ്ലേഷമാകാം. അതും അല്ലെങ്കില്‍ കിസ്സ് ഓഫ് ലവ് എന്ന ബോര്‍ഡുമായി കൂട്ടായ്മയില്‍ പങ്കെടുക്കാം.
ഇത് പരസ്യ ചുംബനത്തിനുള്ള ഒരു പരിപാടിയായി കാണരുതെന്നാണ് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പറയുന്നത്. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ഇവര്‍ പറയുന്നു.
പരിപാടിക്കെതിരെ തുടക്കം മുതലേ രംഗത്തുണ്ടായിരുന്ന യുവമോര്‍ച്ച ഒടുവില്‍ നിലപാട് മാറ്റിയിട്ടുണ്ട്. എന്നാല്‍ പല മത യുവജന സംഘടകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഡിവൈഎഫ്‌ഐ സമരത്തിനോടുള്ള ഐക്യദാര്‍ഢ്യം നേരതതെ പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പല ഘട്ടങ്ങളില്‍ എതിര്‍പ്പുകളും മറ്റും ഉണ്ടായിരുന്നെങ്കിലും അവരും സമരത്തെ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശിവസേനയാണ് ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. പരസ്യ ചുംബനത്തിനെത്തുന്നവര്‍ക്ക് ചൂരല്‍ കഷായം നല്‍കും എന്നാണ് ഭീഷണി.












Click it and Unblock the Notifications