Get Updates
Get notified of breaking news, exclusive insights, and must-see stories!

മറൈന്‍ ഡ്രൈവ് യുദ്ധക്കളം... ലാത്തിച്ചാര്‍ജ്, കുരുമുളക് സ്പ്രേ

കൊച്ചി: ചുംബനക്കൂട്ടായ്മക്കെതിരെ വിവിധ സംഘടനകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ പോലീസ് സമരക്കാരെ മാത്രം അറസ്റ്റ് ചെയ്ത് നീക്കി. ആള്‍ക്കൂട്ടത്തെ ഒഴിവാക്കാന്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി. പോലീസ് കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചു.

സമരകേന്ദ്രമായി പ്രഖ്യാപിച്ചിരുന്ന കൊച്ചി മറൈന്‍ ഡ്രൈവ് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. ലാത്തിച്ചാര്‍ജില്‍ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Kiss Marine Drive

കേരളത്തിലെ സദാചാര പോലീസുകര്‍ ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും മറനീക്കി പുറത്ത് വന്ന കാഴ്ചയാണ് മറൈന്‍ ഡ്രൈവില്‍ കണ്ടതെന്ന് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പറയുന്നു. ശിവസേന, ബജ്‌റംഗ് ദള്‍ തുടങ്ങിയ ഹൈന്ദവ സംഘടനകളും, സുന്നി യുവജന സംഘം എസ്ഡിപിഐ തുടങ്ങിയ മുസ്ലീം സംഘടനകലഉം ഒരുപോലെ ചുംബനക്കൂട്ടായ്മക്കെതിരെ രംഗത്ത് വരികയായിരുന്നു.

കെഎസ് യു , യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും സമരത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കെസ് യു ജില്ലാ സമിതിയുടെ നടപടി സംസ്ഥാന നേതൃത്വം ചോദ്യം ചയ്തു. സംഭവത്തില്‍ ജില്ലാ കമ്മിറ്റിയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി നഗരത്തിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചുംബനക്കൂട്ടായ്മ കാണാനായി ഉച്ച മുതലേ നിരവധി പേരാണ് മറൈന്‍ ഡ്രൈവില്‍ എത്തിയിരുന്നത്. സമരക്കാരേയും കാഴ്ചക്കാരേയും നിയന്ത്രിക്കാനാകാതെ പോലീസ് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടെ ഒരു സംഘം കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെത്തി പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും പ്ലക്കാടര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇവരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആള്‍ക്കൂട്ടത്തിനിടയില്‍ ചുംബന സമരത്തെ അനുകൂലിച്ച് സംസാരിച്ചവരെ പോലും പ്രതിഷധേക്കാര്‍ വെറുതെ വിട്ടില്ല. സമരത്തെ പിന്തുണച്ച ഒരാളെ ശിവസേന പ്രവര്‍ത്തകന്‍ ആക്രമിക്കുന്ന ദൃശ്യവും കാണാമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+