കൊച്ചിയില്‍ ചുംബിച്ചവരില്‍ മാവോയിസ്റ്റുകളും?
കൊച്ചി: ചുംബന കൂട്ടായ്മയുടെ പേരില്‍ മറൈന്‍ ഡ്രൈവില്‍ അണിനിരന്ന 17 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സമര രീതിയില്‍ മാറ്റം വരുത്തിയുള്ള പുതിയ രീതിയാണ് മാവോയിസ്റ്റുകള്‍ നടപ്പിലാക്കിയതെന്നാണ് ആഭ്യന്തര വകുപ്പിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുംബന സമരത്തിന് നേതൃത്വം നല്കിയ 17 പേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിശദ റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ മാനുവല്‍, ജോയിന്റ് കണ്‍വീനര്‍ അഖിലന്, സര്‍ക്കാര്‍ ജീവനക്കാരനായ ജെയ്സണ്‍ ക്ളീറ്റസ്, അഡ്വക്കേറ്റ് തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. നന്ദിനി, പിഎന്‍ ജോയി, ആര്‍പിഎഫ് നേതാവ് അജയന് മണ്ണൂരിന്റെ സഹോദരന് അരവിന്ദന്, മാവോയിസ്റ്റെന്ന് പൊലീസ് കണ്ടെത്തിയതോടെ ഒളിവില്‍ കഴിയുന്ന മുരളി കണ്ണമ്പള്ളിയുടെ ഭാര്യ വിസി ജെന്നി, സുജാ ഭാരതി, പ്രശാന്ത് സുബ്രഹ്മണ്യം എന്നിവരടക്കം 17 പേര് ചുംബന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

നവംബംര്‍ രണ്ട് ഞായാറാഴ്ചയാണ് ചുംബന കൂട്ടായ്മ സംഘടിപ്പിച്ചത്. ഇതില്‍ 32 പേര് അറസ്റ്റിലായിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്സ് പ്രഖ്യാപിച്ച ചുംബന സമരത്തിന്റെ നിയന്ത്രണം മാവോയിസ്റ്റ് ബന്ധമുള്ളവര്‍ പിടിച്ചെടുത്തതായാണ് പൊലീസ് കണ്ടെത്തല്‍. ജാമ്യം കിട്ടിയെങ്കിലും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം ഉണ്ടാകും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications