Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനസമരം ഇനി വയനാട്ടിലും ആലപ്പുഴയിലും

കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും കലാപമായി തീര്‍ന്ന ചുംബനസമരം വയനാട്ടിലേക്കും ആലപ്പുഴയിലേക്കും വ്യാപിക്കുമെന്ന് ചുംബന സമരത്തിന്റെ അണിയറക്കാര്‍. ജനുവരി ആദ്യവാരം ഇരു സ്ഥലങ്ങളിലും പരിപാടി നടത്താനാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചുംബന സമരത്തിന്റെ സംഘാടകരുടെ തീരുമാനം.

കൂടുതല്‍ സ്ഥലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ പോലുള്ള പുരോഗമന യുവജന സംഘടനകളുടെ പിന്തുണയും അണിയറക്കാര്‍ പ്രതീക്ഷിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ളവര്‍ ചുംബന സമരത്തെ പിന്തുണച്ചിട്ടുണ്ട്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണയും സംഘാടകരുടെ പ്രതീക്ഷയാണ്.

kiss-in-the-street

സമരം വെറും ചുംബന സമരം എന്നതില്‍ കവിഞ്ഞ് വര്‍ഗീയ സംഘടനകളോടുള്ള എതിര്‍പ്പ് എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും ഹിന്ദു മുസ്ലീം തീവ്ര സംഘടനയിലെ പ്രവര്‍ത്തകരാണ് ചുംബന സമരത്തിനെതിരെ രംഗത്തെത്തിയതെന്ന് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെയാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്ടെ ചുംബന സമരത്തില്‍ പോലീസ് ഏകപക്ഷീയമായാണ് തങ്ങളോട് പെരുമാറിയതെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരെ നഗ്നരാക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ഹനുമാന്‍ സേന പ്രവര്‍ത്തകരോട് ചേര്‍ന്നുനില്‍ക്കും വിധമായിരുന്നു പോലീസിന്റെ ഇടപെടലെന്നാണ് ആരോപണം. അറുപതോളം വരുന്ന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വിരലിലെണ്ണാവുന്ന പ്രതിഷേധക്കാരെമാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് സമരപ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സമരം വ്യാപിക്കുന്നതോടെ സമരം സംഘര്‍ഷമാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+