Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന സമരത്തിനെത്തിയ ആയിരം പേര്‍ക്കെതിരെ കേസ്

കൊച്ചി: ചുംബന സമരത്തില്‍ പങ്കെടുത്ത ആയിരം പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നു. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് കേസ്. സംഘാടകര്‍ക്കും ചുംബനം തടയാനെത്തിയവര്‍ക്കും എതിരെയാണ് കേസ്. എരണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. രണ്ട് കേസുകള്‍ സംഘാടകര്‍ക്കെതിരെയും രണ്ടെണ്ണം സമരം തടയാനെത്തിയവര്‍ക്കെതിരെയുമാണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

ലഹളയുണ്ടാക്കല്‍, അനുമതിയില്ലാതെ സംഘം ചേരല്‍ എന്നിവയാണ് സംഘാടകര്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്ന കുറ്റം. നാല് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

Kiss Of Love

നവംബര്‍ രണ്ടിന് കൊച്ചിയില്‍ ംസഘടിപ്പിച്ച കിസ് ഓഫ് ലവ് എന്ന ചുംബന സമരത്തില്‍ പങ്കെടുത്തിന് എഴുപതില്‍ ഏറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. അനാശാസ്യം നടക്കുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ചുംബന സമരം നടന്നത്. സദാചാര പൊലീസിംഗിനെതിരെയുള്ള പ്രതിഷേധമെന്ന തരത്തിലായിരുന്നു സമരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+