സദാചാര പോലീസേ കണ്ടോ... ഞങ്ങൾ ചുംബിയ്ക്കും..കൊച്ചിയിൽ രണ്ടാം കിസ് ഓഫ് ലൗ സമരം !!! വീഡിയോ
ശിവസേന കഴിഞ്ഞ ദിവസം നടത്തിയ സദാചാര പോലീസിംഗ് എതിരാണ് രണ്ടാം കിസ് ഓഫ് ലൌ സമരം.
കൊച്ചി: സദാചാര ഗുണ്ടായിസത്തിന് എതിരെ മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലൗ പ്രതിഷേധം. കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ഇരിയ്ക്കുകയായിരുന്ന യുവതീ യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ എത്തി ചൂരല്‍ കൊണ്ട് അടിച്ച് ഓടിച്ചിരുന്നു. ഇതിനെതിരെയാണ് തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധങ്ങല്‍ അരങ്ങേറുന്നത്.

കൊച്ചിയിലെ ചുംബന സമരത്തിന് പോലീസ് അനുമതി ഇല്ല. എന്നാല്‍ തങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും, സ്വയം തീരുമാനിച്ച് ഇവിടെ എത്തിയതാണെന്നും പ്രതിഷേധത്തിന് എത്തിയവര്‍ പറയുന്നു. എസ്എഫ്‌ഐ, കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്.
പാട്ടുപാടിയും, നൃത്തം ചെയ്തും, നാടകം കളിച്ചും പരസ്പരം കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുമാണ് പ്രതിഷേധം നടന്നത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.












Click it and Unblock the Notifications