• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രശ്മിയും രാഹുല്‍ പശുപാലനും വീണ്ടും ചുംബനസമരത്തില്‍? ഇതാ കാണൂ

  • By രശ്മി നരേന്ദ്രൻ

കൊച്ചി: കേരള ചരിത്രത്തിലെ നിര്‍ണായകമായ സംഭവം ആയിരുന്നു 2014 ല്‍ നടന്ന ചുംബന സമരം. കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടം എന്ന രീതിയില്‍ ചുംബനസമരം അരങ്ങേറുന്നത്.

കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഇതേ തുടര്‍ന്ന് സദാചാരപോലീസിനെതിരെ സമരങ്ങള്‍ നടന്നു. പലയിടത്തും സദാചാരവാദികള്‍ സമരത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. മിക്കയിടത്തും പോലീസ് നോക്കുകുത്തികളായി, അല്ലെങ്കില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

എന്നാല്‍ ഈ സമരം ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ടത് രാഹുല്‍ പശുപാലനും രശ്മി നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായപ്പോഴാ യിരുന്നു. ഇപ്പോള്‍ കൊച്ചി മറൈന്‍ ഡ്രൈവ് വീണ്ടും ഒരു ചുംബന സമരത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ രാഹുല്‍ പശുപാലനും രശ്മി നായരും അവിടെ ഉണ്ടാകുമോ?

ചുംബന സമരം

2014 ല്‍ ചുംബന സമരം നടക്കുമ്പോള്‍ അതിന്റെ മുഖമായി മാറിയവര്‍ ആയിരുന്നു രാഹുല്‍ പശുപാലനും രശ്മി നായരും. പല ചാനല്‍ ചര്‍ച്ചകളിലും കിസ്സ് ഓഫ് ലവിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നതും ഇവര്‍ തന്നെ ആയിരുന്നു.

ഞെട്ടിപ്പിച്ച സംഭവം

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്ന സംഭവം തന്നെ ആയിരുന്നു. ചുംബന സമരത്തെ എതിര്‍ത്തിരുന്നവര്‍ പിന്നീട് ഇത് പറഞ്ഞാണ് രംഗത്തെത്തിയത്.

എല്ലാം മറയെന്ന്

രശ്മിയും രാഹുലും ചുംബന സമരം പെണ്‍വാണിഭത്തിന് മറയാക്കുകയായിരുന്നു എന്ന് പോലും 'സദാചാരവാദികള്‍' ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് രശ്മിക്കും രാഹുലിനും എതിരെ ഉയര്‍ന്നത്.

കേസ് എന്തായി?

രാഹുലും രശ്മിയും ഉള്‍പ്പെട്ട പെണ്‍വാണിഭ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞവര്‍

രശ്മിക്കും രാഹുലിനും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു അന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ശ്രീജിത്ത് ഐപിഎസ് പറഞ്ഞിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് കുറ്റപത്രം ഇത്രയും വൈകുന്നത് എന്നതിന് മാത്രം ഉത്തരമില്ല.

ജാമ്യത്തിലിറങ്ങി

അടുത്തിടെയാണ് രശ്മിയും രാഹുലും ജാമ്യത്തില്‍ ഇറങ്ങിയത്. അതിന് ശേഷം രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്. സാമൂഹ്യവിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ രണ്ട് പേരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

ശിവസേനയുടെ ഗുണ്ടായിസം നടന്നപ്പോള്‍

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം നടന്നപ്പോഴും രശ്മിയും രാഹുലും ഫേസ്ബുക്കില്‍ ശക്തമായി പ്രതികരിച്ചിരുന്നു. രണ്ട് പേരും കിസ്സ് ഓഫ് ലവിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇത്തവണയും ഉണ്ടാകുമോ?

കിസ്സ് ഓഫ് ലവ് ആഹ്വാനം ചെയ്ത ചുംബന സമരത്തില്‍ രാഹുല്‍ പശുപാലനും രശ്മിയും പങ്കെടുക്കും എന്ന് തന്നെയാണ് സൂചന. രണ്ട് പേരുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ അത്തരം സൂചന തന്നെയാണ് നല്‍കുന്നത്.

എന്ത് സംഭവിക്കും

കഴിഞ്ഞ തവണ ചുംബന സമരം നടന്നപ്പോള്‍ ശക്തമായ എതിര്‍പ്പുമായി വന്നത് യുവമോര്‍ച്ചയും ശിവസേനയും ഹനുമാന്‍ സേനയും എസ്ഡിപിഐ പോലുള്ള സംഘടനകളും ആയിരുന്നു. ഇത്തവണയും ഇത്തരക്കാരില്‍ നിന്നുള്ള പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

ആക്രമണം നടക്കുമോ?

രശ്മിയും രാഹുലും ചുംബന സമരത്തില്‍ പങ്കെടുത്താല്‍ അത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അത്രയേറെ ആക്രമണങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു.

English summary
Will Rahul Pasupalan and Reshmi R Nair participate in Kiss of love protest at Kochi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X