• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സംഘികള്‍ കോണകവും കമ്പില്‍ കെട്ടി വരണംട്ടാ'...ശിവസേനയ്ക്ക് രശ്മിയുടെ ഭീഷണി!!! റേറ്റ് കുറക്കുമോ എന്ന്

  • By നരേന്ദ്രൻ

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ കമിതാക്കളെ ചൂരലുകൊണ്ട് അടിച്ചോടിച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും ചുംബന സനരം നടക്കുകയാണ്. അപ്പോഴാണ് പഴയ ചുംബന സമരക്കാരായ രശ്മി നായരും രാഹുല്‍ പശുപാലനും ഫേസ്ബുക്കില്‍ പ്രതികരണങ്ങളുമായി എത്തുന്നത്.

പണ്ട് ചുംബന സമരത്തെ പരിഹസിച്ച പിണറായി വിജയെ കളിയാക്കിക്കൊണ്ടാണ് രശ്മി തുടങ്ങിയതെങ്കിലും പിന്നീട് പിണാറായിയിലാണ് പ്രതീക്ഷ എന്നും പറയുന്നുണ്ട്.

കൊച്ചിയിലെ സംഭവത്തില്‍ ആര്‍എസ്എസ്സും ബിജെപിയും ശിവസേനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എങ്കിലും സംഘപരിവാരത്തിനോടാണ് രശ്മിയുടെ വെല്ലുവിളി.

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും വീട്ടില്‍ മുറിയടച്ചിരുന്ന് ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു 2914 ലെ ചുംബന സമരത്തെ പിണറായി വിജയന്‍ വിമര്‍ശിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നു പിണറായി.

ഭാര്യയും ഭര്‍ത്താവും വീട്ടില്‍ ചെയ്യേണ്ടത് മറൈന്‍ ഡ്രൈവില്‍ ചെയ്താല്‍ ചിലപ്പോള്‍ ശിവസേനക്കാര്‍ ചൂരലിനടിച്ചെന്നിരിക്കും എന്നായിരുന്നു രശ്മിയുടെ ആദ്യത്തെ സ്റ്റാറ്റസ്. ഇത് പിണറായിയുടെ പഴയ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു.

കേരള പോലീസ് എന്ന സിസ്റ്രം പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ സ്ലീപ്പര്‍ സെല്ലുകളില്‍ കൂടെയാണന്ന കാര്‌യത്തില്‍ പോലീസുമായി ഇടപെട്ടിട്ടുള്ള ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ആ സിസ്റ്റത്തെ ഭരണഘടനാപക്ഷമാക്കാന്‍ പിണറായി വിജയനെ പോലെയുള്ള ഒരു ആഭ്യന്തര മന്ത്രിക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കും അതിന് കഴിഞ്ഞെന്ന് വരില്ല. അങ്ങയില്‍ ഒരുപാട് പ്രതീക്ഷയുണ്ട് ഇപ്പോഴും എന്നായിരുന്നു രണ്ടാമത്തെ സ്റ്റാറ്റസ്.

പിണറായിക്ക് തല്ലും തലോടലും

ആദ്യത്തെ സ്റ്റാറ്റസില്‍ പിണറായി വിജയനെ ശക്തമായി പരിഹസിച്ച രശ്മി രണ്ടാമത്തെ സ്റ്റാറ്റസില്‍ എത്തുമ്പോഴേക്കും പിണറായി വിജയനാണ് പ്രതീക്ഷ എന്ന് പോലും പറഞ്ഞുവയ്ക്കുന്നു എന്നതാണ് രസകരം.

സംഘികള്‍ കോണകവും കമ്പില്‍ കെട്ടി വരണംട്ടാ... എന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ വെല്ലുവിളിച്ചത്. ലാസര്‍ ഷൈനിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഇത്.

എറണാകുളം സെന്‍ട്രല്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. 8 പോലീസുകാര്‍ക്ക് സ്ഥലം മാറ്റം. കഴിഞ്ഞില്ല, 18 ശിവ സേനക്കാര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റില്‍. ബാക്കി സംഘികള്‍ നാളെ മറൈന്‍ ഡ്രൈവിലോട്ട് പോരെ... അവിടെ തരാം! ഇതായിരുന്നു മറ്റൊരു സ്റ്റാറ്റസ്.

24 മണിക്കൂറിനകം മറൈന്‍ ഡ്രൈവില്‍ പോയി കെട്ടിപ്പിടിച്ചിരുന്നില്ലെങ്കില്‍ കേരളത്തിലെ യുവത്വം മരിച്ചു എന്നാണര്‍ത്ഥം എന്നായിരുന്നു രാഹുല്‍ പശുപാലന്‍ പോസ്റ്റ് ചെയ്തത്. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിവില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷവും മരിച്ചു എന്നാണര്‍ത്ഥമെന്ന് രാഹുല്‍ പറയുന്നു.

അവസാനത്തെ ഒരുപിടി മണ്ണാണ് കേരളം. അതും കൂടി തീറെഴുതി വാങ്ങണമെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള അവസാനത്തെ ആളും മരിക്കണം എന്നാണ് രാഹുല്‍ പശുപാലന്റെ മറ്റൊരു പോസ്റ്റ്.

രശ്മിക്ക് തെറി വിളി

പതിവ് പോലെ രശ്മി നായരുടെ ഫേസ്ബുക്കേ പോസ്റ്റിന് താഴെ സ്ഥിരം തെറിവിളി സംഘം എത്തിയിട്ടുണ്ട്. സഭ്യതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ക്കും ഒരു കുറവും ഇല്ല.

എല്ലാവര്‍ക്കും ഉമ്മയുണ്ടോ

മറൈന്‍ ഡ്രൈവില്‍ വരുന്ന എല്ലാവര്‍ക്കും ഉമ്മ നല്‍കുന്നത് രശ്മി നായരാണോ എന്നാണ് ഒരുത്തന്റെ സംശയം. അതിന് മറ്റ് ചിലര്‍ ചുട്ട മറുപടിയും കൊടുത്തിട്ടുണ്ട്.

റേറ്റ് കുറക്കുമോ എന്ന്

മറൈന്‍ ഡ്രൈവിലെ പരിപാടിയില്‍ പങ്കെടുക്കാം, പക്ഷേ റേറ്റ് കുറക്കുമോ എന്നാണ് മറ്റൊരുത്തന്റെ അശ്ലീലം കലര്‍ന്ന ചോദ്യം. അപ്പോള്‍ സംഘികള്‍ കോണകമാണ് എടുക്കുന്നത് എന്ന് ചേച്ചിക്കറിയാമല്ലേ എന്ന പരിഹാസവും മറ്റൊരാള്‍ വക.

 കിസ്സ് മാത്രം പോരെന്ന്

കിസ്സ് മാത്രം പോര... കുറച്ച് വലിയ രീതിയില്‍ ആയിക്കോട്ടെ എന്നാണ് മറ്റൊരാള്‍ പറയുന്നത്. ഇന്ത്യയില്‍ വേശ്യാലയം നടത്താനുള്ള അനുമതിക്ക് കൂടി ഒരു സമരമുറ കൊണ്ടുവരണം എന്നും പരിഹാസം.

English summary
Kiss of Love: Reshmi R Nair challenges Sangh on Facebook .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X