Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനസമരം: ദീദി ദാമോദരനും പ്രേം ചന്ദിനും ശിവസേനയുടെ മര്‍ദ്ദനം

കോഴിക്കോട്: ചുംബനസമരത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവും പത്രപ്രവര്‍ത്തകനും ആയ പ്രേം ചന്ദിനും മര്‍ദ്ദനം. ശിവസേന പ്രവര്‍ത്തകരാണ് ഇവരെ മര്‍ദ്ദിച്ചത്.

കോഴിക്കോട് മിഠായി തെരുവില്‍ വച്ചായിരുന്നു സംഭവം. എസ്‌കെ പൊറ്റക്കാടിന്റെ പ്രതിമക്ക് മുന്നില്‍ പരസ്യമായി ചുംബിച്ചപ്പോഴാണ് ഇവരെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

Deedi Damodaran

മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ടി ദാമോദരന്റെ മകളാണ് ദീദി ദാമോദരന്‍. മാതൃഭൂമിയിലെ എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററാണ് പ്രേം ചന്ദ്.

മിഠായി തെരുവില്‍ എത്തും മുമ്പ് തന്നെ പ്രേം ചന്ദും ദീദി ദാമോദരനും ചുംബന സമരത്തിനോട് തങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യം തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പ്രകടമാക്കിയിരുന്നു. പരസ്പരം ചുംബിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. മിഠായി തെരുവില്‍ ദീദി ദാമോദരന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ നടന്നത്.

സമരത്തില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരേയും ശിവസേന പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരും മര്‍ദ്ദിച്ചിട്ടുണ്ട് . ചുംബന സമരക്കാരെ പോലീസും മര്‍ദ്ദിച്ചതായാണ് ആരോപണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണവും അസഭ്യ വര്‍ഷവും ഉണ്ടായി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+